എൻ.സി.പി എം.എൽ.എ പ്രകാശ്​ സോളങ്കി രാജിവെച്ചു

മുംബൈ: മഹാരാഷ്​ട്രയിലെ മന്ത്രിസഭ പുനഃസംഘടനക്ക്​​ പിന്നാലെ എൻ.സി.പിയിൽ നിന്നും കൊഴിഞ്ഞ്​പോക്ക്​. ബീഡ്​ ജില്ലയി​െല എൻ.സി.പി എം.എൽ.എ പ്രകാശ്​ സോളങ്കി രാജിവെച്ചു. മജൽഗാവ്​ സീറ്റിൽ നിന്നും ജയിച്ച പ്രകാശ്​ രാഷ്​ട്രീയത്തിൽ താൻ ഇനി അയോഗ്യനാണെന്ന്​ പറഞ്ഞുകൊണ്ടാണ്​ രാജി പ്രഖ്യാപിച്ചത്​.

എം.എൽ.എ സ്ഥാനം രാജിവെക്കുകയാണെന്നും ഇനി രാഷ്​ട്രീയത്തിൽ തുടരില്ലെന്നും സോളങ്കി വാർത്താ ഏജൻസിയോട്​ പ്രതികരിച്ചു. രാജി​ കാര്യം എൻ.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്​. ചൊവ്വാഴ്​ച വൈകിട്ട്​ മുംബൈയിലെത്തി സ്​പീക്കറെ കണ്ട്​ രാജിക്കത്ത്​ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ത​​െൻറ പാർട്ടിയുമായോ ഏതെങ്കിലും നേതാവുമായോ പ്രശ്​നമില്ല. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്നാണ്​​ രാജിയെന്ന വാർത്ത തെറ്റാണെന്നും പ്രകാശ്​ സോളങ്കി വ്യക്തമാക്കി.

Tags:    
News Summary - NCP MLA Prakash Solanke Resigns After Cabinet Expansion - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.