24 ????????? ????????? ????? ?????????? ????? ???????? ????????? ???? ?????????????????

‘‘ഇവരിവിടെ ഇങ്ങനെ കിടക്കുമ്പോൾ എനിക്കുറക്കം വരുന്നതെങ്ങനെയാ..."

​കൊൽക്കത്ത: സാധാരണദിവസങ്ങളിൽ തന്നെ പട്ടിണി കൂടപ്പിറപ്പായ പശ്​ചിമബംഗാളിലെ ദരിദ്രർ, ലോക്​ഡൗണിൽ കടുത്ത ദുര ിതമനുഭവിക്കുന്നതായി മലയാളി സന്നദ്ധപ്രവർത്തകൻ. കൊൽക്കത്ത 24 നോർത്ത്​ പർഗാനയിലെ ചക്ലി ഗ്രാമത്തിൽ സീറോ ഫൗണ്ട േഷൻ എന്ന സന്നദ്ധ സംഘടന നടത്തുന്ന നാസർ ബന്ധു എന്ന മൂവാറ്റുപുഴക്കാരനാണ്​ ബംഗാളി ഗ്രാമങ്ങളുടെ ദയനീയാവസ്​ഥ പങ്കു വെക്കുന്നത്​.

കൂലിപ്പണിക്കാരായ ഗ്രാമീണർ ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലാണ്​. അന്നന്നത്തെ അന്നത്തിന് ​ തന്നെ കഷ്​ടപ്പെടുന്നവരാണ്​ ഏറെയും. കുട്ടികളുടെ കാര്യമാണ്​ കൂടുതൽ കഷ്​ടം. സഹായവുമായി പല സന്നദ്ധ സംഘടനകളും രം ഗത്തുണ്ടെങ്കിലും എല്ലാവരുടെയും അരികിലെത്താൻ ഇവർക്ക്​ ക​ഴിയുന്നില്ല.

ലോക് ഡൗൺ തുടങ്ങിയതുമുതൽ സീറോ ഫൗണ് ടേഷ​​െൻറ നേതൃത്വത്തിൽ ആളുകൾക്ക് ഭക്ഷണസാധന കിറ്റ് വിതരണം ചെയ്യുന്നുണ്ട്​. വീടില്ലാത്ത, വരുമാനമില്ലാത്ത കുടും ബങ്ങളെയാണ്​ ആദ്യം പരിഗണിച്ചത്. സുഹൃത്തുക്കളും പരിചയക്കാരും അല്ലാത്തവരുമൊക്കെ പറയാതെ തന്നെ സഹായങ്ങൾ എത്തിക്കുകയായിരുന്നുവെന്ന്​ നാസർ പറഞ്ഞു.

ഇപ്പോൾ സമൂഹ അടുക്കളയൊരുക്കി ഭക്ഷണം പാചകം ചെയ്ത് കൊടുക്കുകയാണ്​​. ചോറ്, പരിപ്പ് കറി, പച്ചക്കറി എന്നിവയാണ് മെനു. ദിവസവും 350 - 400 പേർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നുണ്ട്. ഇതിനാവശ്യമായ അരി, ഉരുളക്കിഴങ്ങ്​, പരിപ്പ്​, പച്ചക്കറികൾ എല്ലാം പലരും തരുന്നുണ്ടെന്നും ഇദ്ദേഹം ‘മാധ്യമം ഓൺലൈനി’നോട്​ പറഞ്ഞു.

ഭക്ഷണമെന്നു കേൾക്കുമ്പോൾ തന്നെ ദൂരെ നിന്നു പോലും ആളുകൾ വരുന്നുണ്ട്​. കൃത്യമായ അകലം പാലിച്ച് വരിവരിയായി നിന്നാണ്​ പാവപ്പെട്ട ഗ്രാമീണർ ഭക്ഷണം വാങ്ങി പോകുന്നത്​. ഇനിയും അടുക്കളകൾ തുടങ്ങേണ്ടി വന്നേക്കാം. ‘​ലോക്​ ഡൗൺ കഴിയുന്നതുവരെ എല്ലാ ആളുകൾക്കും ഭക്ഷണം കൊടുക്കണം..... എല്ലാവരും ഒന്നു ശ്രമിച്ചാൽ നടക്കും....' എന്നാണ്​ അടുക്കള സന്ദർശിച്ച നാസറി​​െൻറ​ വ്യാപാരി സുഹൃത്ത്​ പറഞ്ഞത്​. ഇത്തരം നന്മ നിറഞ്ഞ അലിവുള്ള മനുഷ്യരാണ് ലോകം കൂടുതൽ സുന്ദരമാക്കുന്നതെന്ന്​ നാസർ പറയുന്നു.

പണിയില്ലാതെ കഷ്​ടപ്പെടുന്ന മനുഷ്യർക്കിടയിൽ കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിതമായി മഴ കൂടി വന്നെത്തിയതോടെ പ്രയാസം ഇരട്ടിയായി. വഴിയരികിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസിച്ചിരുന്ന ആളുകൾ നനഞ്ഞ് കുതിർന്നു. കൂടാരത്തിനുള്ളിൽ വെള്ളം കയറി ആകെയുള്ള ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു. കൂട്ടത്തിലെ കുഞ്ഞുങ്ങൾക്കായിരുന്നു കൂടുതൽ കരുതൽ വേണ്ടത്. രാത്രി തന്നെ സന്നദ്ധപ്രവർത്തകർ അവർക്ക് പകരം കിടക്കാൻ ഇടമൊരുക്കുകയും പിറ്റേന്ന് പുലർ​െച്ച തന്നെ ഭക്ഷണ സാധനങ്ങൾ എത്തിക്കുകയും ചെയ്​തു.

"ഞാൻ രാത്രി മഴയുടെ ഭംഗി ആസ്വദിച്ച് , പാട്ട് കേട്ട്, ഒരു ചായ കുടിച്ചിരിക്കുമ്പോഴാണ് ഇവരുടെ കാര്യം ഓർമ വന്നത്.. അപ്പോൾ തന്നെ ഇറങ്ങി ഇവിടേക്ക് വന്നു. ഇവരിവിടെ ഇങ്ങനെ കിടക്കുമ്പോൾ ഉറക്കം വരുന്നതെങ്ങനെയാ..." അർധരാത്രി മുതൽ പുലർ​െച്ച വരെ ഇവർക്കുവേണ്ടി മഴ നനഞ്ഞ് സേവനം ചെയ്​ത ഒരാൾ, കൂരയി​െല കുഞ്ഞിനെ ചേർത്തു പിടിച്ച് പറഞ്ഞതു കേട്ടപ്പോൾ ത​​െൻറ കണ്ണ് നിറഞ്ഞു പോയതായി നാസർ ഫേസ്​ബുക്കിൽ പങ്കുവെക്കുന്നു.

‘വരും ദിനങ്ങളെങ്ങനെ എന്നറിയില്ല. ചുറ്റുമുള്ളവരിലാരും പട്ടിണി കിടക്കരുതേ എന്ന ആഗ്രഹത്താൽ ഓരോന്ന് ചെയ്യുന്നു. സഹായങ്ങൾ പലരിലൂടെയും വരുന്നു.. നമ്മളിങ്ങനെ നിന്നു കൊടുക്കുന്നു... നന്ദിയേറെയുണ്ട് പടച്ചോനോടും മറ്റ്​ പലരോടും..’ എട്ടുവർഷത്തോളമായി ചക്ലയിൽ സേവനം ചെയ്യുന്ന നാസർ ബന്ധുവിന്​ ഫൗണ്ടേഷ​​​െൻറ പ്രവർത്തനത്തെ കുറിച്ച്​ പറയാനുള്ളത്​ ഇത്രമാത്രം.

Full View
Tags:    
News Summary - nazar bandhu about bangal life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.