പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു; ആയുധങ്ങള്‍ പിടിച്ചെടുത്തു
റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൊല്ലപ്പെട്ടു. ബസ്തര്‍ ജില്ലയിലെ ചന്ദമേത - പ്യാര്‍ഭട്ട് ഗ്രാമങ്ങള്‍ക്കിടയിലെ വനമേഖലയില്‍ രാവിലെ എട്ടോടെയാണ് വെടിവെപ്പ് ആരംഭിച്ചത്.
വനിതാ മാവോവാദിയാണ് കൊല്ലപ്പെട്ടതെന്നും എ.കെ 47 തോക്ക്, രണ്ട് പിസ്റ്റളുകള്‍, ക്യാമ്പ് ചെയ്യാനുള്ള സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തതായും ബസ്തര്‍ റേഞ്ച് ഐ.ജി. അറിയിച്ചു.
ബസ്തര്‍, ദണ്ഡേവാഡ, സുക്മ എന്നിവിടങ്ങളില്‍നിന്നുള്ള ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും, സി.ആര്‍.പി.എഫുമാണ് മാവോവാദികളെ നേരിട്ടത്. തലസ്ഥാനമായ റായ്പൂരില്‍നിന്നും 350 കിലോമീറ്റര്‍ അകലെയാണിത്. സമീപ മേഖലകളില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.