നക്സൽ കാമ്പുകളിൽ കോവിഡ് പിടിമുറുക്കുന്നു, ഉന്നത കമാൻഡർ ഹരിഭൂഷൺ മരിച്ചെന്ന് ഛത്തീസ് ഗഡ് പൊലീസ്

ബസ്തർ: നക്സൽ ഉന്നത കമാൻഡർ ഹരിഭൂഷൺ കോവിഡ് ബാധിച്ചുമരിച്ചെന്ന് ഛത്തീസ് ഗഡ് പൊലീസ്. യപ നാരായണ എന്ന പേരിലായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ബിജാപുർ-സുക്മ അതിർത്തിയിൽ വെച്ചായിരുന്നു തെലങ്കാന സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിന്‍റെ മരണം. 40 ലക്ഷം രൂപയായിരുന്നു ഇദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവർക്ക് പൊലീസ് പ്രഖ്യാപിച്ച ഇനാം.

ഹരിഭൂഷൺ അടക്കം ചില ഉന്നത നക്സൽ നേതാക്കൾ കോവിഡ് ബാധിച്ച് വളരെ ഗുരുതമായ അവസ്ഥയിലായിരുന്നു എന്ന് വിവരം ലഭിച്ചിരുന്നതായി ബസ്തർ ഐജി പി. സുന്ദർരാജ് അറിയിച്ചു. ജൂൺ 21ന് വനത്തിനുള്ളിൽ വെച്ച് ഹരിഭൂഷൺ മരിച്ചു. ലക്മു ദാദ എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഹരിഭൂഷൺ 22 കേസുകളിൽ പ്രതിയാണ്. യാപാ നാരായണ, ജഗൻ, ദുര്യോധനൻ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ട് ആഴ്ചകളായി നക്സൽ കാമ്പുകളിൽ കൂടുതൽ മരണങ്ങൾ നടന്നതായി ഐ.ജി അവകാശപ്പെട്ടു. നക്സൽ കാമ്പുകളിലെ സ്ഥിതി ഗുരുതരമാണ്. 16ലധികം ഉയർന്ന നേതാക്കൾ ഇതുവരെ മരിച്ചു. പല കേഡർമാരും കോവിഡ് ബാധിച്ച് ഗുരുതര അവസ്ഥയിലാണ്. എന്നാൽ നക്സൽ വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചു.

Tags:    
News Summary - Naxal commander Haribhushan died of COVID-19: Chhattisgarh Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.