Posted On
date_range Updated On
date_range ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ: അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ച മാവോവാദി നേതാവ് കൊല്ലപ്പെട്ടു
റായ്പുർ: ഝാർഖണ്ഡിലെ ലാതെഹാർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ച മാവോവാദി നേതാവ് മനീഷ് യാദവ് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ച വെളുപ്പിനാണ് അവസാനിച്ചതെന്ന് പലാമു ഡി.ഐ.ജി രമേഷ് അറിയിച്ചു. തലക്ക് പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മറ്റൊരു നക്സലൈറ്റായ കുന്ദൻ ഖേർവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാവോവാദികൾ വനത്തിൽ മറഞ്ഞിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ തിരച്ചിൽ പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. സംഭവസ്ഥലത്തുന്ന് രണ്ട് ഓട്ടോമാറ്റിക് റൈഫിളുകൾ കണ്ടെടുത്തു. രണ്ട് ദിവസം മുമ്പ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഝാർഖണ്ഡ് ജൻ മുക്തി പരിഷദ് നേതാവ് പപ്പു ലോറ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.