Posted On
date_range Updated On
date_range നക്സൽ ആക്രമണം: ബിഹാറിൽ ട്രെയിൻ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ലാഖിസാരൈ: ബിഹാറിലെ ലാഖിസാരൈയിൽ റെയിൽവേ ട്രാക്ക് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്ക്. മയൂര എക്സ്പ്രസ് ട്രെയിനിന്‍റെ ജനറൽ കോച്ചാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന് പിന്നിൽ നക്സലുകൾ ആകാമെന്ന് പൊലീസ് പറഞ്ഞു.
തകർന്ന പാളത്തിന്‍റെ 10 മീറ്റർ നീളമുള്ള കഷണം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കിഴക്ക് -മധ്യ റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.