നാവികസേനയുടെ മിഗ് വിമാനം ഗോവയിൽ തകർന്നു; പൈലറ്റുമാർ രക്ഷപ്പെട്ടു

പനജി: നാവികസേനയുടെ മിഗ് 29കെ പരിശീലന യുദ്ധവിമാനം ഗോവയിൽ തകർന്നു. ശനിയാഴ്ച പറന്നുയർന്ന് അൽപസമയത്തിനകം വിമാനം ത കർന്നുവീഴുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.

രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവരും രക്ഷപ്പെട്ടതായും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.

എൻജിനിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നാണ് വിമാനം തകർന്നതെന്ന് നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു. എം. ഷിയോകാന്ത്, ലെഫ്റ്റനന്‍റ് കമാൻഡർ ദീപക് യാദവ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ് -അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാവികസേനക്കായി നിർമിച്ച റഷ്യൻ പോർവിമാനങ്ങളാണ് മിഗ് ജെറ്റുകൾ.

Tags:    
News Summary - Navy’s MiG jet crashes in Goa, pilots eject safely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.