ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ യുവാവ് പിതാവിനെ കുത്തികൊന്ന്, മാതാവിനെ ആക്രമിച്ച ശേഷം വീടിന് തീയിട്ടു. സംഭവത്തിൽ പൊലീസുകാരടക്കം 13 പേർക്ക് പരിക്കേറ്റു.
മധു വിഹാറിലെ അജന്ത ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം. മുൻ മർച്ചൻറ് നേവി നാവികനായ രാഹുൽ മത റിട്ടയർഡ് ഉദ്യോഗസ്ഥനായ പിതാവ് ആർ.പി മാതെയ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച മാതവ് രേണു മാതയെയും ഇയാൾ കുത്തി പരിക്കേൽപ്പിച്ചു. അപ്പാർട്ട്മെൻറിെൻറ നാലാം നിലയിൽ നിന്നും ബഹളം കേട്ട് ഒാടികൂടിയ അയൽവാസികളെയും സെക്യൂരിറ്റി ജീവനക്കാരെയും ഇയാൾ വിരട്ടി ഒാടിച്ചു.
അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് എത്തിയതോടെ രാഹുൽ അടുക്കളയിൽ കയറി വാതിൽ അടക്കുകയും ഗാസ് സിലിണ്ടർ തുറന്ന് തീയിട്ടു. വാതിൽ തുറന്ന് ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്കും പ്രദേശവാസികൾക്കും പരിക്കേറ്റു.
രാഹുൽ അക്രമകാരിയായിരുന്നുവെന്നും മാതാപിതാക്കൾ ഇയാളെ ഉപേക്ഷിച്ചതായി അറിയിച്ച് പത്രപരസ്യം നൽകിയിരുന്നതായും സമീപവാസികൾ പൊലീസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.