നാവികസേന ഉദ്യോഗസ്ഥന്‍റെ മകളെ ബലാത്സംഗം ചെയ്ത കേസിൽ നേവി ഉദ്യോഗസ്ഥൻ പിടിയിൽ

മുംബൈ: 19 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാവികസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.മുംബൈ നാവികസേനയിലെ അജയ് കേദാർ(31) ആണ് പിടിയിലായത്. ഐ.പി.സി 376 പ്രകാരം കഫ് പരേഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. നേവി പൊലീസ് പിടികൂടിയ ശേഷം ഇയാളെ കഫ് പരേഡ് പൊലീസിന് കൈമാറി.

മറ്റൊരു നേവി ഉദ്യോഗസ്ഥന്റെ മകൾ കൂടിയായ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേദാറിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. 'ഒക്ടോബർ 18 വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. പെൺകുട്ടിക്ക് കേദാറിനെ നേരത്തെ അറിയാമായിരുന്നു. സുഹൃത്തിനെ കാണാനായി പോകുന്നതിനിടെ സംഭവദിവസം പെൺകുട്ടി ഇയാളുമായി സംസാരിച്ചിരുന്നു. വീട്ടിൽ വന്ന് തന്‍റെ ഭാര്യയെ കാണാൻ കുട്ടിയോട് കേദാർ ആവശ്യപ്പെട്ടു.

സുഹൃത്തിനെ കണ്ട് മടങ്ങിവരുമ്പോൾ വരാമെന്ന് കുട്ടി മറുപടി നൽകി. തുടർന്ന്, വൈകിട്ട് ഏഴോടെ ഇയാളുടെ താമസസ്ഥലത്തേക്ക് പെൺകുട്ടി എത്തി. ഫ്ലാറ്റിനുള്ളിലെ ഹാളിൽ അൽപനേരം ഇരുന്നതിന് ശേഷം ഭാര്യയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവർ കിടപ്പുമുറിയിലാണെന്ന് കേദാർ പറഞ്ഞു. തുടർന്ന് മുറിയിൽ കയറിയ ഉടൻ വാതിൽ പൂട്ടി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു'- പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Navy personnel sexually assaults 19-year-old girl; rape case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.