സിദ്ദു പി.സി.സി അധ്യക്ഷനായി തുടരും; രാജി ഹൈക്കമാന്‍ഡ് തള്ളി

ന്യൂഡൽഹി: പഞ്ചാബ് പി.സി.സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. ഡല്‍ഹിയിലെത്തിയ സിദ്ദു കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈകമാൻഡിന്റെ തീരുമാനം പുറത്തുവന്നത്. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് ഹരീഷ് റാവത്ത് അറിയിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് സിദ്ദു കൂടിക്കാഴ്ച്ചക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു.

തന്റെ ആശങ്ക പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരില്‍ പൂര്‍ണ വിശ്വാസമുണ്ട്. അവര്‍ എന്ത് തീരുമാനമെടുത്താലും അത് കോണ്‍ഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കുമെന്നും സിദ്ദു പറഞ്ഞു.

ചരന്‍ജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ദു പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചിരുന്നില്ല.

Tags:    
News Summary - Navjot Sidhu To Continue as Punjab Congress Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.