നവജോത് സിദ്ദു ജയിലിലേക്കോ? സുപ്രിംകോടതി തീരുമാനിക്കും

ന്യൂഡൽഹി: പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദു പ്രതിയായ റോഡ് റേജ് കേസ് സുപ്രീം കോടതി പുന:പരിശോധിക്കുന്നു. ഇരയുടെ കുടുംബാംഗങ്ങൾ നൽകിയ പുന:പരിശോധനാ ഹർജിയിലാണ് നടപടി.

മെയിൽ സുപ്രിംകോടതി 1000 രൂപ പിഴയീടാക്കി സിദ്ദുവിനെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് അന്ന് സിദ്ദു രക്ഷപ്പെട്ടത്. ജസ്റ്റിസ് ജെ. ചെല്ലമേശ്വർ, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

കേസിൽ പ്രതിയായിരുന്ന സിദ്ദുവിൻറെ കസിൻ രൂപീന്ദർ സിംഗ് സന്ധുവിനെയും വെറുതെവിട്ടിരുന്നു. പിന്നീട് കുടുംബം ഇതിനെതിരെ കോടതിയെ സമീപിച്ചു. 30 വർഷങ്ങൾക്ക് മുമ്പ് 1988 ഡിസംബർ 27 ന് സിദ്ദു ഒാടിച്ച വാഹനമിടിച്ച് ഒരാൾ കൊല്ലപ്പെട്ട കേസാണിത്.

Tags:    
News Summary - Navjot Sidhu-Road Rage Case- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.