ന്യൂഡൽഹി: സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി പുതിയ ദേശീയ കമീഷൻ രൂപവത്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ ലോക്സഭയിൽ. ഒ.ബി.സി വിഭാഗങ്ങൾക്കായി നിലവിലുള്ള പിന്നാക്ക വിഭാഗ ദേശീയ കമീഷൻ (എൻ.സി.ബി.സി) ഇല്ലാതാക്കിയാണ് പുതിയ കമീഷൻ രൂപവത്കരിക്കുന്നത്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള ദേശീയ കമീഷൻ (എൻ.എസ്.ഇ.ബി.സി) എന്നായിരിക്കും പുതിയ കമീഷെൻറ പേര്. പട്ടികജാതി, പട്ടികവർഗക്കാർക്കായുള്ള ദേശീയ കമീഷെൻറ മാതൃകയിൽ എൻ.എസ്.ഇ.ബി.സിക്ക് ഭരണഘടന പദവിയുണ്ടാകും. ഒ.ബി.സി വിഭാഗങ്ങളുടെ ചിരകാല ആവശ്യമാണിത്. നിലവിൽ എൻ.സി.ബി.സിക്ക് ഭരണഘടന പദവിയില്ല. ഒ.ബി.സി പട്ടിക പരിഷ്കരിക്കുന്നതിനുള്ള അധികാരം നിലവിൽ സർക്കാറുകൾക്കാണ്. ബിൽ പാർലമെൻറ് പാസാക്കുന്നേതാടെ ഇൗ ചുമതല കമീഷനായിരിക്കും.
ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും സംവരണ തോത് കുറക്കുന്നതും കൂട്ടുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് കേന്ദ്ര സർക്കാറിന് ശിപാർശ നൽകേണ്ടത് പുതിയ കമീഷനാണ്. ഭരണഘടന പദവിയുള്ളതിനാൽ ശിപാർശ നടപ്പാക്കാൻ കേന്ദ്രം ബാധ്യസ്ഥരുമാണ്.
ഒ.ബി.സി പട്ടിക തീരുമാനിക്കുന്നതിനപ്പുറം ബന്ധെപ്പട്ട പിന്നാക്ക വിഭാഗത്തിെൻറ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ കഴിയുന്ന വിധത്തിലാണ് പുതിയ കമീഷൻ രൂപവത്കരിക്കുന്നതെന്ന് സാമൂഹികനീതി വകുപ്പ് മന്ത്രി താവർചന്ദ് െഗലോട്ട് പറഞ്ഞു. ഒ.ബി.സി വിഭാഗത്തിന് ഭരണഘടനാപരമായുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന പരാതികളിൽ അന്വേഷിക്കാൻ കമീഷന് അധികാരമുണ്ട്. അതിനായി സിവിൽ കോടതികളുടെ അധികാരം കമീഷനുണ്ടാകും. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശങ്ങൾ സമർപ്പിക്കാം.
ഒ.ബി.സി വിഭാഗങ്ങളെ സംബന്ധിക്കുന്ന പ്രധാന നയപരിപാടികൾ തയാറാക്കുേമ്പാൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കമീഷനുമായി ചർച്ച ചെയ്യണം എന്നിങ്ങനെയുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒ.ബി.സി പദവിക്കായി ഹരിയാനയിൽ ജാട്ടുകളും ഗുജറാത്തിൽ പേട്ടൽവിഭാഗവും പ്രേക്ഷാഭം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ കമീഷൻ രൂപവത്കരിക്കുന്നത്. സമാജ്വാദി പാർട്ടി എതിർപ്പുമായി രംഗത്തുണ്ട്. ഒ.ബി.സി പട്ടികയിലുള്ളവരുടെ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർക്ക് പുറമെ, മറ്റു മൂന്ന് അംഗങ്ങൾ എന്നിവർ ഉൾപ്പെട്ടതാണ് കമീഷൻ. രാഷ്ട്രപതിയാണ് കമീഷൻ ചെയർമാനെയും മറ്റും നിയമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.