ന്യൂഡൽഹി: ദേശീയപാതകളിലെ തുരങ്കങ്ങള്‍, പാലങ്ങള്‍, മേൽപാലങ്ങൾ, അടിപ്പാതകൾപോലുള്ള ഘടനകളുള്ള ഭാഗത്തിന് ഈടാക്കിയ ടോള്‍ നിരക്ക് ശതമാനം കുറച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.
ഇതിനായി, ടോൾ നിരക്കുകൾ കണക്കാക്കുന്നതിനുള്ള 2008ലെ ചട്ടങ്ങളില്‍ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഭേദഗതി വരുത്തി. ദേശീയപാതകളിലെ ഓരോ കിലോമീറ്റർ നിർമിതിക്കും ഉപയോക്താക്കൾ ടോൾ നിരക്കായി പത്തിരട്ടി അടക്കണമെന്നാണ് നിലവിലെ ചട്ടം.
പാലങ്ങൾ, ഫ്ലൈഓവറുകൾ പോലുള്ള നിർമിതികളുള്ള ദേശീയപാതയുടെ ഒരു ഭാഗത്തിന്റെ ഉപയോഗത്തിനുള്ള ഫീസ് നിരക്ക്, നിർമിതികളുടെ നീളം ഒഴികെയുള്ള ദേശീയപാതയുടെ ഭാഗത്തിന്റെ നീളത്തോട് നിർമിതികളുടെ നീളത്തിന്റെ പത്തിരട്ടി എന്ന രീതിയിലോ അല്ലെങ്കിൽ ദേശീയപാതയുടെ ഭാഗത്തിന്റെ നീളത്തിന്റെ അഞ്ചിരട്ടി എന്ന രീതിയിലോ ആയിരിക്കും കണക്കാക്കുക.
ഇതില്‍ ഏതാണ് കുറവ് അതായിരിക്കും പുതിയ ഭേദഗതി അനുസരിച്ച് ടോള്‍ നിരക്കായി ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.