ന്യൂഡൽഹി: ദേശീയപതാകയുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) നടപടി തുടങ്ങി. പരമാവധി 9 മീറ്റർ x 6 മീറ്റർ വലുപ്പമുള്ള ദേശീയപതാകകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും പരിഗണനയിൽ. എക്സ്പോകൾ, അന്താരാഷ്ട്ര പരിപാടികൾ, വലിയ പൊതുസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉപയോഗിക്കാനാണ് വലിയ പതാകകൾ ലക്ഷ്യമിടുന്നത്.
നിലവിലെ രീതികൾക്ക് അനുസൃതമായി ദേശീയപതാകയുടെ അടിസ്ഥാന സവിശേഷതകൾ നിലനിർത്തിക്കൊണ്ടാണ് മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതെന്ന് ബി.ഐ.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയപതാകയിലെ കുങ്കുമനിറം, വെള്ള, പച്ച എന്നിവയുടെ നിറം കണക്കാക്കുന്നതിനുള്ള സാങ്കേതിക മാനദണ്ഡങ്ങളിലും മാറ്റം വരുത്താൻ ആലോചനയുണ്ട്.
1951ൽ ആദ്യമായി വിജ്ഞാപനം ചെയ്ത ദേശീയപതാക മാനദണ്ഡം 1964ലും 1968ലും പരിഷ്കരിച്ചിരുന്നു. നിലവിലെ മാനദണ്ഡപ്രകാരം ഉപയോഗത്തിനനുസരിച്ച് ഒമ്പത് സ്റ്റാൻഡേർഡ് വലുപ്പങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. വി.വി.ഐ.പി വിമാനങ്ങളിൽ ഉപയോഗിക്കുന്ന 450 x 300 മില്ലിമീറ്റർ പതാക മുതൽ മേശപ്പുറത്ത് സ്ഥാപിക്കുന്ന 150 x 100 മില്ലിമീറ്റർ പതാക വരെയാണ് നിലവിലെ വലുപ്പങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.