ബംഗളൂരു-മൈസൂരു ഹൈവേയിലെ കെ.എസ്.ആർ.ടി.സി അപകടം കവർച്ചക്കാർ സൃഷ്ടിച്ചതെന്ന് സംശയം

ബംഗളൂരു: ബംഗളൂരുവില്‍ നിന്നും കസര്‍കോട്ടേക്ക് യാത്ര പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ബംഗളൂരു-മൈസൂരു ഹൈവേയിലെ ബിഡദിയിൽ വെച്ച് മുട്ടയേറ് ഉണ്ടായ സംഭവത്തില്‍ അന്വേഷണം ആരംഭിക്കാനിരിക്കെ ആഗസ്റ്റ് എട്ടിന് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടവും ആസൂത്രിതമാണോയെന്ന സംശയം ഉയരുന്നു. ബിഡദിയില്‍ നടന്ന അപകടത്തില്‍ കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമാണ് മരിച്ചത്.

ഈ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് വെച്ചാണ് ബുധനാഴ്ച രാത്രി 9.10 ന് അഞ്ചംഗ സംഘം ബസിന് നേരെ മുട്ടയെറിഞ്ഞത്. ആക്രമണത്തില്‍ ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം അപകടം ഒഴിവായി. അപകടത്തിൽ ഗതാഗത മന്ത്രി സി.പി ജോണ്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ആര്‍.ടി സി അധികൃതർ അറിയിക്കുകയും ചെയ്തു.

ശനിയാഴ്ച അപകടമുണ്ടായ ബസ് ഇന്നലെ നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തകരും പരിശോധിച്ചപ്പോള്‍ ബസിന്‍റെ പല ഭാഗങ്ങളിലായി മുട്ടയുടെ അവശിഷ്ടം കണ്ടിരുന്നു. ഇതോടെ കവര്‍ച്ച സംഘം ആസൂത്രിതമായി സൃഷ്ടിച്ച അപകടമാണ് നടന്നതെന്ന നിഗമനം ബലപ്പെടുത്തുന്നു.

ബസിന് മുട്ടയേറ് ഗൗരവതരം; അന്വേഷിക്കും -മന്ത്രി

കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​സ​ർ​കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സി​നു നേ​ർ​ക്കു​ണ്ടാ​യ മു​ട്ട​യേ​റി​നെ കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ. മു​ട്ട​യേ​റി​നെ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്. സം​ഭ​വം ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു പൊ​ലീ​സി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി പ​രാ​തി​യും ന​ൽ​കി. എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ​ചെ​യ്ത​തി​നാ​ൽ ഇ​തേ​കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷി​ക്കും.

ബം​ഗ​ളൂ​രു​വി​ൽ അ​പ​ക​ട​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ട്ട​യേ​റ് ഉ​ണ്ടാ​യോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ എ​ട്ടു​മ​ണി​ക്കൂ​ർ ജോ​ലി​നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ കാ​ര്യ​വും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ എ​ല്ലാ​യി​ട​ത്തും പ​റ്റി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ല ക​ണ്ട​ക്ട​ർ​മാ​ർ​ക്കും ഡ്രൈ​വി​ങ് അ​റി​യി​ല്ല. പു​തു​താ​യി എ​ടു​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ഇ​ത്ത​ര​മൊ​രു നി​യ​മം ബാ​ധ​ക​മാ​ക്കാ​ൻ പ​റ്റൂ. പ്രി​യ​ദ​ർ​ശി​നി ബ​സി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക്യൂ ​പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Bengaluru-Mysore Highway, KSRTC accident, robbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.