Posted On
date_range Updated On
date_range ദേശീയ പൗരത്വ പട്ടിക ആഗസ്റ്റ് 31ന്
ന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കാൻ ഒരു മാസം കൂടി അനുവദിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. അന്തിമ പട്ടിക ആഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കും. നേരത്തെ ജൂലൈ 31ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചത്. ജൂലൈയിൽ പട്ടിക പൂർത്തിയാവില്ലെന്ന് വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് രജിസ്ട്രാർ ജനറലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനാണ് പൗരത്വ പട്ടിക തയാറാക്കുന്നത്. എന്നാൽ, 2018 ജൂലൈ 30ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽനിന്ന് 40 ലക്ഷം പേർ പുറത്തായത് ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.