ന്യൂഡൽഹി: ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയെടുക്കണമെന്ന് രാജ്യത്തെ യുവാക്കളോട് അഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഹരി യുവാക്കളുടെ ഭാവിയെ ഇല്ലാതാക്കുമെന്നും വ്യക്തി ജീവിതത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ യുവാക്കളുടെ ലഹരി ഉപയോഗം പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ‍്യത്തോടെ ആരംഭിച്ച ദേശീയ കാമ്പയിന്‍ നാശ മുക്ത് ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ മാനസികവും ശാരീരികവുമായി ആരോഗ്യവാന്മായിരിക്കേണ്ടതാണെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്‍റെ ഭാവിയെ ലക്ഷ‍്യം വച്ചാണ് ഭീകരർ മയക്കുമരുന്നു കടത്ത് നടത്തുന്നെതന്നും ചടങ്ങിൽ സംസാരിക്കവെ മോദി കൂട്ടിചേർത്തു.
അതേ സമയം മയക്കുമരുന്ന് അടിമത്തത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്ത പ്രധാനമന്ത്രി ലഹരിയിൽ നിന്ന് മുക്തി നേടിയവർ യഥാർഥ പോരാളികളാണെന്നും അവരെ സമൂഹം ആദരിക്കണമെന്നും ആവശ്യപ്പെട്ടു. അവരെ സമൂഹം ബഹുമാനിക്കണം, ചേർത്ത് നിർത്തണം, ജീവിതത്തിൽ വീണ്ടും അവസരം നൽകണം. നീറ്റ്-യു.ജി ക്രമക്കേടുകളെ തുടർന്ന് ഡൽഹിയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.ജെ.പി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു കാമ്പയിന് തുടക്കമിട്ടത്.
സമൂഹത്തിന്റെ പിന്തുണയും യോഗയും ധ്യാനവും ഉണ്ടെങ്കിൽ ലഹരി അടിമത്തത്തിൽ നിന്ന് മോചനം നേടാനാകുമെന്ന് നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനുമുള്ള പ്രതിജ്ഞയാണ് 'നാശ മുക്ത് യുവ' കാമ്പയിന്‍ എന്നാണ് അദ്ദേഹം അറിയിച്ചത്. ഈ പദ്ധതിയുടെ പേര് തന്നെ അതിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 100 ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കാമ്പെയ്നിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. അതേ സമയം ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ യുവാക്കളോടൊപ്പമെണെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.