ബാലാക്കോട്ടിൽ എന്ത്​ സംഭവിച്ചു; രാജ്യം അറിയാൻ ആഗ്രഹിക്കുന്നുവെന്ന്​ മമത

കൊൽക്കത്ത: ജവാൻമാരുടെ ജീവന്​ തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തേക്കാൾ വിലയുണ്ടെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എങ്കിലും ഇന്ത്യൻ വ്യോമാക്രമണത്തിന്​ ശേഷം പാകിസ്​താനിലെ ബാലാക്കോട്ടിൽ എന്ത്​ സംഭവിച്ചുവെന്ന്​ അറിയാൻ രാജ്യത്തിന്​ താൽപര്യമുണ്ടെന്ന്​ മമത കൂട്ടിച്ചേർത്തു. ഇന്ത്യൻ വ്യോമാക്രമണത്തിൽ പാകിസ്​താനിൽ കാര്യമായ നാശ നഷ്​ടങ്ങളുണ്ടായില്ലെന്ന്​ വിദേശ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നതിനിടെയാണ്​ മമതയുടെ പ്രസ്​താവന.

വ്യോമാക്രമണത്തിൽ 300 മുതൽ 350 പേർക്ക്​ വരെ ജീവൻ നഷ്​ടമായിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്​. എന്നാൽ, ന്യൂയോർക്ക്​ ടൈംസിലേയും വാഷിങ്​ടൺ പോസ്​റ്റിലെയും ലേഖനങ്ങളിൽ അത്രത്തോളം നാശ നഷ്​ടം ഉണ്ടായില്ലെന്നാണ്​ വ്യക്​തമാക്കുന്നത്​. മറ്റൊരു വിദേശ മാധ്യമം റിപ്പോർട്ട്​ ചെയ്​തത്​ ഒരാൾക്ക്​ മാത്രമേ പരിക്ക്​ പറ്റിയുള്ളു എന്നുമാണെന്നും മമത പറഞ്ഞു.

ഇൗയൊരു സാഹചര്യത്തിൽ ​ വ്യോമാക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നും എവിടെയാണ്​ സൈന്യം ബോംബിട്ടതെന്നും ആക്രമണം ലക്ഷ്യം കണ്ടോയെന്നും രാജ്യം അറിയാൻ ആഗ്രഹിക്കുന്നു. അതിനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങൾക്ക്​ ഉണ്ടെന്നും മമത വ്യക്​തമാക്കി.

പാകിസ്​താനിൽ നടത്തിയ വ്യോമാക്രമണത്തിൽ 300 മുതൽ 350 പേർ വരെ കൊല്ലപ്പെട്ടുവെന്നാണ്​ റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യോമാക്രമണത്തിൽ ജെയ്​ശെ മുഹമ്മദി​​​െൻറ തീവ്രവാദ പരിശീലന ക്യാമ്പുകളിലൊന്ന്​ തകർത്തുവെന്നും സൈന്യം അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - Nation wants to know what happened in Balakot-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.