സാങ്കേതിക രംഗമുൾപ്പെടെ വിവിധ മേഖലകളിൽ മസ്കുമായി കൈകോർക്കാൻ ചർച്ച ചെയ്തുവെന്ന് മോദിയുടെ എക്സ് പോസ്റ്റ്

വാഷിങ്ടൺ: ഇന്ത്യയുമായുള്ള സാങ്കേതിക രംഗത്തെ സഹകരണത്തെക്കുറിച്ച് ടെസ്ല സി. ഇ.ഒ ഇലോൺ മസ്കുമായി ചർച്ച നടത്തിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരിയിലെ അമേരിക്ക സന്ദർശനത്തിനിടെയാണ് മോദി മസ്കുമായി കൂടികാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോദിക്കൊപ്പം ഉണ്ടായിരുന്നു.

ശാസ്ത്രം, ബഹിരാകാശം, സാങ്കേതികം എന്നീ മേഖലകളിലെ യു.എസിൻറെ സഹകരണം ഉറപ്പുവരുത്തുന്നതിനെക്കുറിച്ചാണ് കൂടി കാഴ്ചയിൽ സംസാരിച്ചതെന്ന് മോദി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഉഭയകക്ഷി കരാറിനെക്കുറിച്ച് ചർച്ചകൾ നടക്കുകയും, പരസ്പര താരിഫ് അമേരിക്ക 90 ദിവസത്തേക്ക് താൽകാലികമായി തടയുകയും ചെയ്തിരിക്കുന്ന സമയത്താണ് മോദിയുടെ പോസ്റ്റ്.

താരിഫുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ മസ്കുമായുള്ള കൂടി കാഴ്ച ഇന്ത്യൻ വ്യാപാര മേഖലയ്ക്ക് ശക്തി പകരുമെന്നാണ് കരുതുന്നത്. ഇന്ത്യൻ വ്യവസായി മുകേഷ് അബാനിയുടെ ജിയോ പ്ലാറ്റ്ഫോം സ്പേസ് എക്സുമായി ചേർന്ന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്റ്റാർ ലിങ്കിൻറെ ഹൈ സ്പീഡ് ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സർവീസ് വിതരണം ചെയ്യാൻ കരാർ പ്രഖ്യാപിച്ചു ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് മോദിയുടെ പോസ്റ്റ്.

Tags:    
News Summary - Narendra modi's ex post on musk meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.