'ഫലം അത്ഭുതപ്പെടുത്തി'; ഗുജറാത്തിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ന്യൂഡൽഹി: ഗുജറാത്തിൽ ചരിത്ര ജയം നേടിയതിനു പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 156 സീറ്റിൽ ജയം ഉറപ്പിച്ച ബി.ജെ.പി തുടർച്ചയായ ഏഴാം തവണയാണ് ഗുജറാത്തിൽ അധികാരത്തിലെത്തുന്നത്.

'ഗുജറാത്തിന് നന്ദി. അത്ഭുതപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലം കണ്ട് ഞാൻ ഒരുപാട് വികാരഭരിതനാണ്. വികസനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ ആശീർവദിച്ചു. അതേസമയം ഈ ആക്കം കൂടുതൽ വേഗത്തിൽ തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുജറാത്തിലെ ജനശക്തിയെ ഞാൻ നമിക്കുന്നു' -മോദി ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Narendra Modi thanks Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.