Posted On
date_range Updated On
date_range ഇന്ത്യ-ജപ്പാൻ ഉച്ചകോടി: പ്രധാനമന്ത്രി യാത്ര തിരിച്ചു
ന്യൂഡൽഹി: ദ്വിദിന ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇരു രാജ്യങ്ങളുടെയും വാർഷിക ഉച്ചകോടിയിൽ പെങ്കടുക്കാനാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മോദി യാത്ര തിരിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി മോദി കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളുടെയും 13ാമത് വാർഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്. ആരോഗ്യ സുരക്ഷ പദ്ധതിയായ ‘ആയുഷ്മാൻ ഭാരത്’ ജപ്പാെൻറ സമാന പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ചും ചർച്ചയുണ്ടാകും.
അഞ്ചാം തവണയാണ് മോദി ഉച്ചകോടിയിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.