മോദിക്ക്​ പ്രധാനമന്ത്രിയാണെന്ന അഹന്ത; 30 കത്തുകളിൽ ഒന്നിനുപോലും മറുപടിയില്ല- ഹസാരെ

മുംബൈ: നരേന്ദ്ര മോദിക്ക്​ പ്രധാനമന്ത്രിയാണെന്ന അഹന്തയാണെന്ന്​ അണ്ണാ ഹസാരെ. അത്​ കൊണ്ടാണ്​ താനയച്ച ഒരു കത്തിന്​ പോലും മറുപടി നൽകാത്തതെന്നും ഹസാരെ തുറന്നടിച്ചു. മഹാരാഷ്​ട്രയിലെ സംഗ്​ലി ജില്ലയിൽ സംഘടിപ്പിച്ച ഒരു റാലിക്കിടെയുള്ള പ്രഭാഷണത്തിനിടെയായിരുന്നു അഴിമതി വിരുദ്ധ സമര നായക​​െൻറ പ്രതികരണം. 

കഴിഞ്ഞ മൂന്ന്​ വർഷത്തിനിടെ 30 ഒാളം കത്തുകൾ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ അയച്ചു. അതിൽ ഒന്നിന്​ പോലും മറുപടി ലഭിച്ചില്ല. മോദിക്ക് താൻ​ പ്രധാനമന്ത്രിയാണെന്ന അഹങ്കാരമാണ്​. അതിനാലാണ്​ കത്തുകൾക്ക്​ മറുപടി നൽകാത്തതെന്നായിരുന്നു ഹസാരെ പറഞ്ഞത്​. 

ഇൗ വർഷം മാർച്ച്​ 23ന് കേന്ദ്ര സർക്കാറിനെതിരെ ഡൽഹിയിൽ​ മറ്റൊരു പ്രക്ഷോഭ സമരം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്​ ഹസാരെ. പ്രക്ഷോഭ സമരത്തി​​െൻറ ഭാഗമായുള്ള മൂന്ന്​ റാലികളിൽ ഒന്നാണ്​ സംഗ്​ലി ജില്ലയിലെ ടെഹ്​സിലിൽ ഇന്നലെ നടന്നത്.  

മു​െമ്പങ്ങും കണ്ടിട്ടില്ലാത്ത തരം വലിയ പ്രക്ഷോഭമാണ്​ ഹസാരെ സംഘടിപ്പിക്കാനൊരുങ്ങുന്നത്​. സർക്കാറിനുള്ള മുന്നറിയിപ്പായിരിക്കുമത്​. വോട്ട്​ സംഭരിക്കലല്ല പ്രക്ഷോഭ റാലിയുടെ  ഉദ്ദേശമെന്നും ഹസാരെ പറഞ്ഞു. 


 

Tags:    
News Summary - Narendra Modi Has An Ego Of His Prime Ministership Anna Hazare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.