ന്യൂഡൽഹി: കഴിഞ്ഞ മൂന്നുവർഷത്തിനിടെ സ്വീകരിച്ച ശക്തമായ നടപടികൾ ജനജീവിതത്തെ പരിവർത്തിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളോടൊപ്പം, ആത്മവിശ്വാസത്തോടെ മുന്നേറി അഭിവൃദ്ധി കൈവരിക്കാനായെന്ന് സർക്കാർ നാലാംവർഷത്തിലേക്ക് കടക്കുന്ന വേളയിൽ അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം കൃഷി, മൊബൈൽ ബാങ്കിങ്, ടെലിഫോൺ സാക്ഷരത, സ്ത്രീശക്തി, മെയ്ക്ക് ഇൻ ഇന്ത്യ, ടൂറിസം, വൈദ്യുതീകരണം, സൗരോർജം, എൽ.ഇ.ഡി ബൾബ് വിതരണം തുടങ്ങിയ മേഖലകളിലെ വളർച്ചയുടെ തോത് കാണിക്കുന്ന ഗ്രാഫിക്സുകളും അദ്ദേഹം പോസ്റ്റ് ചെയ്തു. സർക്കാറിെൻറ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന സർേവയിൽ ‘നരേന്ദ്ര മോദി ആപ്പി’ലൂടെ പെങ്കടുക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായ ഇലക്ട്രോണിക് ഉപകരണനിർമാണം 2013-14 കാലഘട്ടത്തിൽ 11,198 കോടിയുടേതായിരുന്നെങ്കിൽ ഇപ്പോഴത് 1,43,000 കോടിയായി ഉയർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായ ഒപ്റ്റിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് 2013-14ലെ 358 കി.മീറ്ററിൽ നിന്ന് ഇപ്പോൾ 2,05,404 കി.മീറ്ററായി വർധിെച്ചന്നും പ്രധാനമന്ത്രി പറഞ്ഞു.
കൃഷി-സമുേദ്രാൽപന്നങ്ങളുടെ സംസ്കരണം ലക്ഷ്യമിടുന്ന ‘സംപദ’ പദ്ധതിക്ക് അസമിൽ പ്രധാനമന്ത്രി തുടക്കം കുറിച്ചു. 6000 കോടിയുടെ നിക്ഷേപത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അസമിലെ ഗൊഗമുഖ് ധെമാജിയിൽ ഇന്ത്യൻ കാർഷികഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ശിലാസ്ഥാപനം നിർവഹിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.