മോദിയും ശൈഖ് അബ്ദുല്ല ബിൻ സെയ്ദും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, പരസ്പര സഹകരണം അടക്കം ഉഭയകക്ഷി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ഇന്ത്യയുടെ പെട്രോളിയം മേഖലയിൽ 44 ബില്യൻ യു.എസ് ഡോളർ നിക്ഷേപിക്കാനുള്ള അബുദാബി നാഷണൽ ഒായിൽ കമ്പനിയുടെ തീരുമാനത്തിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് ഇന്ത്യൻ പൗരന്മാർ നൽകുന്ന സംഭവാനകൾ കൂടിക്കാഴ്ചയിൽ യു.എ.ഇ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.  

Tags:    
News Summary - Narendra Modi discusses bilateral issues with UAE Foreign Minister -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.