ഡെറാഡൂൺ: നോട്ട് പിൻവലിക്കൽ വിഷയത്തിൽ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കുകയാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് തങ്ങൾ പറഞ്ഞിരുന്നുവെന്നും ഇപ്പോൾ നടക്കുന്നത് അതാണെന്നും മോദി കൂട്ടിച്ചേർത്തു.
കള്ളപണം ഇല്ലാതാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ജനങ്ങൾ സഹായിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഉത്താരഖണ്ഡിൽ ചാർധാം ഹൈവേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് 'സഫായി അഭിയാൻ' ആണ്. ക്ലാസ് 3, ക്ലാസ് 4 ജീവനക്കാർക്ക് ജോലിക്കായി ഇനി അഭിമുഖം നടത്തില്ല. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 5 കോടി പാവപ്പെട്ടവർക്ക് ഗ്യാസ് കണക്ഷൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
നോട്ട് പിൻവലിക്കൽ തീരുമാനം മൂലം തീവ്രവാദം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് മാഫിയ, കള്ളനോട്ട് തുടങ്ങിയവക്കെല്ലാം തിരിച്ചടിയേറ്റെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.