ന്യൂഡൽഹി: രാജ്യത്തിന് സുപ്രധാന സന്ദേശം നൽകാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മേ ാദി ബുധനാഴ്ച പൊടുന്നനെ അറിയിച്ചത് രാജ്യത്തെ ഒരു മണിക്കൂറോളം ആകാംക്ഷയുടെയും ഉ ത്കണ്ഠയുടെയും മുൾമുനയിൽ നിർത്തി. ശാസ്ത്ര ലോകത്തിെൻറ നേട്ടം അറിയിക്കാനാണെന് ന് തിരിച്ചറിഞ്ഞപ്പോൾ അത് ദീർഘനിശ്വാസത്തിന് വഴിമാറി. ഒടുവിൽ പൊട്ടിച്ചിരി; വിവാ ദം. പാർലമെൻറ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ പ്രധാനമന്ത്രിമാർ രാജ്യത്തെ അഭി സംബോധന ചെയ്ത് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന ചരിത്രമില്ല. അതു തിരുത്തി ക്കൊണ്ടാണ് മോദിയുടെ ട്വിറ്റർ സന്ദേശം വന്നത്. കെടുതിയും വിവാദവും സൃഷ്ടിച്ച നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയത് ഇത്തരമൊരു അസാധാരണ നടപടിയിലൂടെയായിരുന്നു. മോദി നേരിട്ടു നടത്തിയതല്ലെങ്കിലും മിന്നലാക്രമണം, ബാലാകോട്ട് ആക്രമണം എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളും അമ്പരപ്പും ഉദ്വേഗവുമാണ് സമ്മാനിച്ചത്.
കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം ചേർന്നതിനിടയിലാണ് മോദിയുടെ സന്ദേശം. 11.45നും 12നും ഇടക്ക് താൻ ടെലിവിഷൻ, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുവെന്ന മോദിയുടെ ട്വീറ്റ് ഉൗഹാപോഹങ്ങൾക്ക് ഇടയാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കേ, മോദി അസാധാരണ പ്രഖ്യാപനം നടത്തുന്നതിെൻറ ഒൗചിത്യം ചർച്ചയായി.
ബാലാകോട്ട് ആക്രമണത്തിെൻറ തെളിവുകൾ നൽകാൻ പോകുന്നു, അതല്ല, എല്ലാവരും ഉഷാറായി വോട്ട് ചെയ്യണം എന്നു പറയാനാവും എന്നിങ്ങനെ സാധ്യതാ ചർച്ച നീണ്ടതിനൊപ്പം ടി.വിയിൽ മോദി പ്രത്യക്ഷപ്പെടാനും താമസിച്ചു. അതിനൊടുവിൽ 12.20നാണ് േമാദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 10 മിനിറ്റ് കൊണ്ട് നാടകീയമായി ബഹിരാകാശ മുന്നേറ്റം അദ്ദേഹം അവതരിപ്പിച്ചു.
അതോടെ ദീർഘനിശ്വാസം. സമൂഹമാധ്യമങ്ങൾ ഹാസ്യ പ്രതികരണങ്ങൾകൊണ്ടു നിറഞ്ഞു. അതിനിടയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ സന്ദേശം ഏറെ ശ്രദ്ധ നേടി. ലോക നാടക ദിനമായ ബുധനാഴ്ച മോദിയുടേത് നാടകം മാത്രമെന്ന് വ്യംഗ്യം.
മോദിയുടെ പ്രഖ്യാപനം പുതിയ വിവാദത്തിനു തിരികൊളുത്തുകയും ചെയ്തു. ഇന്ത്യ വർഷങ്ങൾക്കു മുമ്പ് സ്വായത്തമാക്കിയ ഉപഗ്രഹവേധ ശേഷി ഇപ്പോൾ പ്രയോഗിച്ച് ദേശസുരക്ഷയിലെ സർക്കാറിെൻറ ജാഗ്രത പ്രചാരണ വേദികളിൽ ഉയർത്തിക്കാട്ടാനാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും ഒരുങ്ങുന്നതെന്ന് വിമർശനം ഉയർന്നു. ഇന്ത്യ സുരക്ഷിത കരങ്ങളിലെന്ന പ്രചാരണങ്ങളാണ് ബി.ജെ.പി കേന്ദ്രങ്ങളിൽനിന്ന് ഉയർന്നത്.
ശാസ്ത്രജ്ഞരുടെ നേട്ടം സർക്കാറിെൻറ നേട്ടമായി അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇത്തരമൊരു പ്രഖ്യാപനം പ്രധാനമന്ത്രി ഇക്കാര്യത്തിൽ നടത്തേണ്ട ആവശ്യമില്ല. എന്നാൽ, പെരുമാറ്റച്ചട്ട ലംഘനമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ, സുരക്ഷാ വിഷയങ്ങളിൽ ഏതു സമയത്തും പ്രധാനമന്ത്രിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യാം, തെരഞ്ഞെടുപ്പ് കമീഷെൻറ മുൻകൂർ അനുമതി ആവശ്യമില്ല എന്നിങ്ങനെയാണ് സർക്കാർ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.