രാഹുലിന്‍റെ വയനാടൻ മത്സരം; ഹിന്ദുക്കളെ ഭയന്നുള്ള ഒളിച്ചോട്ടമെന്ന് നരേന്ദ്ര മോദി

മുംബൈ: രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തത് ഹിന്ദുക്കളെ ഭയന്നിട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കള ാഴ്ച വിദർഭയിലെ വാർധയിൽ ബി.ജെ.പി–ശിവസേന സഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ഭീകരർ എന്ന പദം പ്രയോഗച്ചിത് കോൺഗ്രസാണ്. 5000 വർഷം പഴക്കമുള്ള സംസ്കൃതിയെ ആണ് അവർ അപഹസിച്ചത്. ഹിന്ദു ഭീകരരെന്ന പ്രയോഗത്തിന്‍റെ പാപം പേറുന്ന അവർക്കിന്ന് ഹിന്ദു ഭൂരിപക്ഷ സീറ്റുകളിൽ മത്സരിക്കാൻ പേടിയാണ്. അതുകൊണ്ടാണ് ഹിന്ദുക്കൾ ന്യൂനപക്ഷമായ സീറ്റുകൾ കണ്ടുപിടിച്ച് മത്സരിക്കുന്നത്–നരേന്ദ്ര മോദി പറഞ്ഞു.

സ്വഛ ഭാരത് ആഭിയാന്‍റെ ഭാഗമായവരെ കോൺഗ്രസ് പരിഹസിക്കുകയാണ്. രണ്ട് ദിവസം മുമ്പ് അവർ പറഞ്ഞത് ഞാൻ ശുചിമുറികളുടെ കാവൽകാരനാണെന്നാണ്. അവരെന്നെ അപമാനിക്കാനാണ് ശ്രമിച്ചത്. എന്നാൽ, അവരുടെ ഒാരൊ അപമാനവും എനിക്ക് അലങ്കാരമാകുകയാണ്. മിന്നലാക്രമണത്തെ ചോദ്യം ചെയ്ത് ജവാന്മാരെ അപമാനിക്കുകയും പാകിസ്താന്‍റെ കൈയ്യടി നേടുകയും ചെയ്യുകയാണ് കോൺഗ്രസ്. ഇന്ത്യൻ താരങ്ങളേയൊ പാകിസ്താനിൽ താരങ്ങളായി മാറിയവരെയൊ ആരെയാണ് വേണ്ടത്– മോദി ചോദിച്ചു.

ശരദ് പവാർ പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണെന്നും കാറ്റിന്‍റെ ഗതി എങ്ങോട്ടാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ കോൺഗ്രസ്–എൻ.സി.പി സഖ്യത്തെ കുംഭകർണനോടാണ് അദ്ദേഹം ഉപമിച്ചത്. ആറ് മാസം ഉറങ്ങുകയും ഇടക്ക് എഴുന്നേറ്റ് ജനങ്ങളുടെ പൈസ കവർന്ന് ഉറക്കത്തിലേക്ക് മടങ്ങുകയും ചെയ്യുന്നവരെന്നാണ് ആരോപിച്ചത്.

Tags:    
News Summary - narendra modi against rahul-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.