ഭൂ​മി​യി​ട​പാ​ട്​ കേ​സി​ൽ ന​രേ​ന്ദ്ര മോ​ദി​ക്ക്​  അ​ന്വേ​ഷ​ണ ക​മീ​ഷ​െൻറ ക്ലീ​ൻ​ചി​റ്റ്​ 


ഗാന്ധിനഗർ: ഗുജറാത്തിൽ അനധികൃത ഭൂമിയിടപാട് കേസിൽ നരേന്ദ്ര മോദിക്ക് അന്വേഷണ കമീഷ​െൻറ ക്ലീൻചിറ്റ്. സ്വകാര്യ കമ്പനികളായ എൽ.എൻ.ടി, ടാറ്റ, അദാനി ഗ്രൂപ് എന്നിവക്ക് അനധികൃതമായി ഭൂമി അനുവദിക്കുേമ്പാൾ  മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നില്ലെന്നും കോൺഗ്രസ് ഭരണത്തിലാണ് അഴിമതി നടന്നതെന്നുമാണ് ജസ്റ്റിസ് എം.ബി. ഷാ കമീഷ​െൻറ കണ്ടെത്തൽ. 

മോദിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ നിലനിൽക്കാൻ തക്ക തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ട് പറയുന്നു. പൊതുജന താൽപര്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ ടാറ്റയുടെ നാനോ പദ്ധതിക്ക് ഭൂമി അനുവദിച്ചതെന്നും കേന്ദ്ര സർക്കാറി​െൻറ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കിയതെന്നുമാണ് രണ്ട് ഘട്ടമായി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2013ൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയാണ് നിയമസഭയിൽ വെച്ചത്. ബജറ്റ് അവതരണത്തി​െൻറ അവസാന ദിനത്തിൽ ഉപമുഖ്യമന്ത്രി നിതിൻ പേട്ടലാണ് റിപ്പോർട്ട് സഭാ മേശപ്പുറത്ത് വെച്ചത്. സർക്കാർ സത്യസന്ധവും അഴിമതി രഹിതവുമാണെന്നും ജനങ്ങളിൽനിന്ന് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കോൺഗ്രസി​െൻറ ശക്തമായ സമ്മർദത്തെ തുടർന്നാണ് സർക്കാർ റിപ്പോർട്ട് മേശപ്പുറത്തുവെച്ചത്. 

ഭൂമിയിടപാട് കൂടാതെ നരേന്ദ്ര മോദി സർക്കാർ,  മൃഗങ്ങൾക്ക് കാലിത്തീറ്റ വാങ്ങിയത് കരിമ്പട്ടികയിലുള്ള കമ്പനിയിൽ നിന്നായിരുന്നുവെന്നതാണ് രണ്ടാമത്തെ ആരോപണം. കൂടാതെ സർക്കാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന സ്വകാര്യ വ്യോമയാന കമ്പനിയുടെ ഹെലികോപ്റ്ററും ജെറ്റുമാണ് മുഖ്യമന്ത്രിയുടെ യാത്രക്കായി ഉപയോഗിച്ചതെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു.

 ‘സുജലം സുഫലം’ ജലപദ്ധതിയിലും അഴിമതി നടന്നിട്ടുണ്ടത്രേ. ടാറ്റ കമ്പനിക്ക് മാത്രം 33,000 കോടിയുടെ ഇളവ് നൽകിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസ് നേതാക്കളായ ശക്തിസിങ് േകാഹ്ലി, അർജുൻ മോദ്വെയ്ദ എന്നിവരടങ്ങിയ സംഘമാണ് മോദിക്കെതിരെ 17 അഴിമതി ആരോപണങ്ങൾ അക്കമിട്ട് നിരത്തി അന്വേഷണമാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കുന്നത്. 
തുടർന്ന് ഇതിൽ 15 ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് ജസ്റ്റിസ് എം.ബി. ഷാ കമീഷനെ  നിയമിക്കുന്നത്. രണ്ട് ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണ്. കമീഷ​െൻറ ആദ്യ റിപ്പോർട്ട് 2012ലും അന്തിമ റിപ്പോർട്ട് 2013ലുമാണ് സമർപ്പിച്ചത്. 

Tags:    
News Summary - narenda modi get cleanchit in land case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.