രാജിവെക്കാൻ നേരത്തെ ആഗ്രഹിച്ചിരുന്നെങ്കില​ും മോദി സമ്മതിച്ചില്ല- നജീബ്​ ജങ്​

ന്യൂഡൽഹി: ഡൽഹി ലഫ്​റ്റനൻറ്​ ഗവർണർ പദവി ഒഴിയാൻ രണ്ടു തവണ ആലോചിച്ചിരുന്നതായി നജീബ്​ ജങ്​. എന്നാൽ താൻ  തൽസ്ഥാനത്ത്​ തുടരണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുകയായിരുന്നു. രാജി വ്യക്തിപരമായ തീരുമാനമാണെന്നും  അതിനു പിറകിൽ രാഷ്​ട്രീയമില്ലെന്നും നജീബ്​ ജങ്​ വ്യക്തമാക്കി.

രാജിവെക്കണമെന്ന്​ നേരത്തെ തീരുമാനിച്ചതാണ്​. ത​െൻറ കുടുംബത്തിൽ​ 95 വയസുള്ള മാതാവും മക്കളും പേരകുട്ടികളുമുണ്ട്​. അവർക്കൊപ്പം സമയം ചെലവഴിക്കണമെന്ന്​ ആഗ്രഹിക്കുന്നു.  പദവിയിലിരിക്കു​േമ്പാൾ അവധി എടുക്കുക പ്രായോഗികമല്ല. തന്നെ നിയമിച്ചത്​ യു.പി.എ സർക്കാറാണ്​. അതിനാൽ രാജി സന്നദ്ധത പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം പദവിയിൽ തുടരാൻ  നിർദേശിച്ചു. മൂന്നു വർഷത്തിനു ശേഷം താൻ വീണ്ടും ഇക്കാര്യം മോദിയെ അറിയിച്ചെങ്കിലും തുടരണമെന്ന​ മറുപടിയാണ്​ ലഭിച്ചത്​. വ്യക്തിപരമായ കാര്യങ്ങളാൽ താൻ രാജി വെക്കാൻ താൽപര്യപ്പെടുന്നുവെന്ന്​്​ ചൊവ്വാഴ്​ചയാണ്​ പ്രധാനമന്ത്രിയെ അറിയിച്ചതെന്നും നജീബ്​ ജങ്​ പറഞ്ഞു.

കേന്ദ്രസർക്കാറിനു വേണ്ടി ഡൽഹിയിലെ ആം ആദ്​മി പാർട്ടിക്കെതിരെ പൊരുതിയതല്ലെന്നും ഭരണഘടന അനുസരിച്ച്​  ത​ന്നിൽ നിക്ഷ്​പ്​തമായി ജോലി ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാജിവെച്ച നജീബ്​ ജങ്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രി വാളിന്​ നന്ദിയർപ്പിക്കുകയും ​അദ്ദേഹത്തിനൊപ്പം പ്രാതൽ കഴിക്കുകയും ചെയ്​തിരുന്നു.

 

Tags:    
News Summary - Najeeb Jung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.