Posted On
date_range Updated On
date_range പെട്രോളിനും ഡീസലിനും കോവിഡ് സെസ് ചുമത്തി നാഗലാൻറ്
കൊഹിമ: കോവിഡ് വ്യാപനം മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ പെട്രോളിനും ഡീസലിനും കോവ ിഡ് സെസ് ചുമത്തി നാഗാലാന്‍ഡ്. ഡീസലിന് അഞ്ച് രൂപയും പെട്രോള്‍, മോട്ടോര്‍ സ്പിരിറ്റ് എന്നിവക്ക് ആറ് രൂപ വീതവ ുമാണ് സെസ് ഇനത്തില്‍ വര്‍ധിപ്പിച്ചത്. ഏപ്രില്‍ 28 അര്‍ദ്ധരാത്രി മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും.
നേരത്തെ അസം സര്‍ക്കാര്‍ അധിക നികുതിയായി ഡീസലിന് ലിറ്ററിന് അഞ്ച് രൂപയും പെട്രോളിന് ലിറ്ററിന് ആറ് രൂപയും വർധിപ്പിച്ചിരുന്നു. വരുമാനം കുറയുന്നതിനെ നേരിടാന്‍ മേഘാലയ പെട്രോൾ ഉത്പന്നങ്ങൾക്ക് രണ്ട് ശതമാനം വിൽപന നികുതി സര്‍ചാര്‍ജും പ്രഖ്യാപിച്ചിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിനായി മാർച്ച് അവസാന വാരം പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.