അറിയുക കൊറോണ, നീ മനസ്സുകളെ ശുദ്ധമാക്കുന്നുണ്ട് - Video

നഭ(പഞ്ചാബ്): ഭീതിയുടെ മാത്രമല്ല, കൊറോണ കാലം തിരിച്ചറിവുകളുടെ കൂടെ കാലമാകുകയാണ്. കൊറോണ പടരുന്നത് തടയാൻ കൈകൾ വൃത്തിയാകുമ്പോൾ ചില തിരിച്ചറിവുകൾ മനസ്സും ശുദ്ധിയാക്കുന്നുണ്ട്. പഞ്ചാബിലെ നഭയിൽ നടന്ന അത്തരമൊരു സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. പതിവുപോലെ മാലിന്യം ശേഖരിക്കാൻ തെരുവിലെത്തിയ ശുചീകരണ തൊഴിലാളിക്കുമേൽ വീടുകളിലെ ബാൽക്കണികളിൽ നിന്ന് നാട്ടുകാർ പുഷ്പവൃഷ്ടി നടത്തുന്ന വിഡിയോ ആണിത്.

ഇന്നലെ വരെ അയാൾ നടന്നുവന്നപ്പോഴെല്ലാം മൂക്ക് പൊത്തി ദൂരേക്ക് മാറി നിന്നവരാകാം അവർ. എന്നാൽ, തങ്ങൾ സുരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ കൊറോണയെ ഭയക്കാതെ തങ്ങളുടെ പരിസരം ശുചീകരിക്കാനെത്തിയയാളെ ആദരിക്കാൻ ഇന്നവർ മടി കാട്ടിയില്ല. ഈ നന്മക്ക് കൈയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ. ത​​െൻറ ഉന്തുവണ്ടിയിൽ മാലിന്യം ശേഖരിച്ചുകൊണ്ട് നടന്നു നീങ്ങുന്ന അയാളെ ചിലർ നോട്ടുമാല അണിയിക്കുന്നതും കാണാം.

നഭ നിവാസികൾ ശുചീകരണ തൊഴിലാളിയെ ആദരിക്കുന്ന വീഡിയോ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. "നമ്മുടെ മനസ്സിലെ നന്മകൾ പുറത്തു വന്ന കാലമാണിത്. നമുക്ക് ഇത് കാത്തുസൂക്ഷിക്കാം. കോവിഡ് 19നെതിരായ മുന്നണി പോരാളികളെ അഭിനന്ദിക്കാം" - അമരീന്ദർ സിങ് ട്വിറ്ററിൽ കുറിച്ചു. നാട്ടുകാരെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. അമരീന്ദർ സിങ്ങിന്റെ ട്വീറ്റ് റീ-ട്വീറ്റ് ചെയ്തും നിരവധി പേർ രംഗത്തെത്തി.

Tags:    
News Summary - Nabha residents shower sanitation worker with affection, flowers amid corona crisis-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.