മൈസൂരുവിൽ കുടുങ്ങിയ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന

ബംഗളൂരു: ലോക്ക് ഡൗൺ നീട്ടിയതിനെതുടർന്ന് മൈസൂരുവിൽനിന്നും നാട്ടിലെത്താനാകാതെ കുടുങ്ങിയ ഭിന്നശേഷിക്കാരായ ക ുട്ടികളുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ. മൈസൂരുവിൽ കുടുങ്ങിയ 50ഒാളം കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും കാര്യം സർക്കാർ പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേൾവി ശേഷിയില്ലാത്ത കുഞ്ഞുങ്ങളുടെയും ഭിന്നശേഷിക്കാരായ കുട്ടികളുടെയും ചികിത്സക്കായി നാളുകൾക്ക് മുമ്പ് മൈസൂരു മാനസഗംഗോത്രിയിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് സ്പീച്ച് ആൻഡ് ഹിയറിങിലെത്തിയവരാണ് നാട്ടിലെത്താനാകാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്.

ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം' വാർത്ത നൽകിയിരുന്നു. സംഘടനാ പ്രവർത്തകർ വാർത്തയുടെ പകർപ്പ് ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. ഇതേതുടർന്നാണ് ഇവരുടെ കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടായത്. പ്രത്യേക പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണിപ്പോൾ മാതാപിതാക്കളും കുട്ടികളും. കോവിഡി​െൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരുമാസമായി ഇൻസ്​റ്റിറ്റ്യൂട്ടിൽ ചികിത്സയില്ല. കൂടുതൽ പരിചരണം ആവശ്യമായ ഭിന്നശേഷിക്കാരായ കുട്ടികളുമായി ഇവിടെ കഴിയുന്നത് സുരക്ഷിതമല്ലെന്നാണ് മാതാപിതാക്കൾ അറിയിച്ചിരുന്നത്.

Tags:    
News Summary - Mysore handicapped persons-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.