Posted On
date_range Updated On
date_range യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; സുഹൃത്തിനെ െപാലീസ് തിരയുന്നു
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സൈദുലജബിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളായി നുറുക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിൻ ജോഷിയാണ് (26) കൊല്ലപ്പെട്ടത്.
സുഹൃത്ത് ബാദൽ മണ്ഡലിെൻറ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിനെ കാണാതായിരുന്നു. അവനെ അന്വേഷിച്ച് ബന്ധുക്കൾ വിപിെൻറ സുഹൃത്തായ ബാദൽ മണ്ഡലിെൻറ വീട്ടിൽ കഴിഞ്ഞ ദിവസം വൈകീട്ട് എത്തിയിരുന്നു. വീട് അടച്ചിട്ടിരുന്നു. എന്നാൽ കെട്ടിടത്തിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. തുടർന്ന് ബന്ധുക്കൾ െപാലീസിനെ വിവരമറിയിച്ചു.
പൊലീസെത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ യുവാവിെൻറ ശരീരഭാഗങ്ങൾ വീട്ടിെല ഫ്രിഡ്ജിൽ നിന്ന് ലഭിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത് ബാദലിനായി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.