കോവിഡ്​ പരത്തുന്നെന്ന് ആരോപിച്ച് കർണാടകയിൽ മുസ്​ലിംങ്ങൾക്ക് നേരെ ആക്രമണം -VIDEO

ബംഗളൂരു: കോവിഡ്​ പരത്തുന്നെന്ന് ആരോപിച്ച് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മുസ്​ലിംങ്ങളെ സംഘം ചേർന്ന് ആക്രമിക്ക ുന്നത് പതിവാകുന്നു. ഇത്തരം സംഭവങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. അക്രമ സംഭവങ്ങളുമായി ബന് ധപ്പെട്ട് നിരവധി പേർ അറസ്​റ്റിലായെന്ന് ‘ദി ക്വിൻറ്​’ റിപ്പോർട്ട് ചെയ്യുന്നു. ബാഗൽകോട്ട് ജില്ലയിലെ റബ്കവി ബന ാഹട്ടി താലൂക്കിലെ ബിദരി ഗ്രാമത്തിൽ രണ്ട് മുസ്​ലിംങ്ങളെ 15ഓളം പേർ ചേർന്ന് ആക്രമിക്കുന്ന വിഡിയോ അടക്കമുള്ളവയും ‘ദി ക്വിൻറ്​’ പങ്കുവെക്കുന്നു. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചുള്ള ആക്രമണം നിർത്തണമെന്ന് കൈകൂപ്പി ഇരുവര ും അപേക്ഷിക്കുന്നതും എട്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണാം. ‘ഇവരാണ് രോഗം പരത്തുന്നത്’ എന്ന് അക്രമിസംഘം ആക്രോശിക്കുന്നുമുണ്ട്.

ബാഗൽകോട്ടിൽ തന്നെയുള്ള കടകൊരപ്പ ഗ്രാമത്തിൽ ഒരു സംഘം പള്ളിയിൽ കയറി പ്രാർഥനക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. ബളഗാവി ജില്ലയിലെ യമകമരടി, സദലഗെ എന്നിവിടങ്ങളിൽ കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാത്രി ഒമ്പതിന് ലൈറ്റ് അണച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ചിലർ ബഹളമുണ്ടാക്കുന്ന വിഡിയോ ആണ് മറ്റൊന്ന്. ഇതുമായി ബന്ധപ്പെട്ട് 22 പേർ അറസ്​റ്റിലായി.

ബംഗളൂരുവിൽ പൊലീസ് അനുമതിയോടെ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ സ്വരാജ് അഭിയാനി​​​െൻറ പ്രവർത്തകരെ കഴിഞ്ഞ ദിവസം ഒരു സംഘം വടികളും ക്രിക്കറ്റ് ബാറ്റും കൊണ്ട് ആക്രമിച്ചു. ‘നിങ്ങൾ തീവ്രവാദികളാണ്, നിങ്ങൾ നിസാമുദ്ദീനിൽ നിന്ന് വരുന്നവരാണ്, നിങ്ങളാണ് രോഗം പരത്തുന്നത്’ എന്നൊക്കെ ആരോപിച്ചായിരുന്നു ആക്രമിച്ചതെന്ന് തലക്ക് പരിക്കേറ്റ സെയ്ദ് തബ്രീസ് പറഞ്ഞു.
ഭക്ഷണം വിതരണം ചെയ്യാൻ അമൃതഹള്ളിയിൽ നിന്ന് ദാസറഹള്ളിക്ക് പോകുമ്പോൾ 15 അംഗ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചെന്ന് സ്വരാജ് ആഭിയാൻ ജനറൽ സെക്രട്ടറി സറീൻ താജ് പറഞ്ഞു. ‘നിങ്ങൾ മുസ്​ലിംങ്ങൾക്ക് മാത്രം ഭക്ഷണം നൽകിയാൽ മതി. നിങ്ങൾ ഭക്ഷണത്തിൽ തുപ്പിയാണ് നൽകുന്നത്’ എന്നൊക്കെ ആരോപിച്ചായിരുന്നു ആക്രമണം.

മഹാദേവപുരയിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് മുസ്​ലിം സന്നദ്ധ പ്രവർത്തകർ ഭക്ഷണം നൽകുന്നത് ആർ.എസ്.എസ് പ്രവർത്തകർ തടയുന്ന വിഡിയോയും ‘ദി ക്വിൻറ്​’ പങ്കുവെക്കുന്നു.
മംഗലാപുരത്തെ സെക്കൻറ് കൊല്യ, കന്നീർ കോട്ട എന്നിവിടങ്ങളിൽ മുസ്​ലിം കച്ചവടക്കാരെ ബഹിഷ്കരിച്ച് ഗ്രാമീണർ നോട്ടീസ് പതിച്ചിരുന്നു. കൊറോണ ഭീഷണി കഴിയും വരെ മുസ്​ലിംങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന നോട്ടീസിൽ ‘എല്ലാ ഹിന്ദുക്കളും’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മുസ്​ലിംങ്ങളെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി യദിയൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ‘നമ്മുടെ മുസ്​ലിം സഹോദരങ്ങൾക്കെതിരെ ആരും ഒരു വാക്കു പോലും പറയരുത്. ആരെങ്കിലും അത് ചെയ്താൽ, കൊറോണ പരത്തുന്നത് മുസ്​ലിം സമുദായമാണെന്ന് കുറ്റപ്പെടുത്തിയാൽ, ഒരു നിമിഷം പോലും ചിന്തിക്കാതെ നടപടിയുണ്ടാകും എന്ന് ഞാൻ മുന്നറിയിപ്പ് തരുന്നു’ - അദ്ദേഹം പറഞ്ഞു.

Full View
Tags:    
News Summary - Muslims Attacked in Karnataka Over COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.