പശുക്കളെ മോഷ്​ടിച്ചുവെന്ന് ആരോപിച്ച്​ രണ്ടു യുവാക്കളെ അടിച്ചുകൊന്നു

ഗു​വാ​ഹ​തി: പ​ശു​ക്ക​ളെ മോ​ഷ്​​ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ അ​സ​മി​ൽ ഗോ​ര​ക്ഷ സം​ഘം ര​ണ്ട്​ മു​സ്​​ലിം യു​വാ​ക്ക​ളെ അ​ടി​ച്ചു​കൊ​ന്നു. നാ​ഗോ​ൺ ജി​ല്ല​യി​ലാ​ണ്​ അ​ബു ഹ​നീ​ഫ, റി​യാ​സു​ദ്ദീ​ൻ അ​ലി എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ങ്ങ​ളു​ടെ പാ​ട​ത്തു​ നി​ന്ന്​ പ​ശു​ക്ക​ളെ മോ​ഷ്​​ടി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ ഞാ​യ​റാ​ഴ്​​ച യു​വാ​ക്ക​ളെ സം​ഘം വ​ടി​ക​ൾ​കൊ​ണ്ട്​ അ​ടി​ച്ചു​ കൊ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ചോ​ദ്യം​ചെ​യ്യാ​ൻ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി നാ​ഗോ​ൺ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ദേ​ബ​രാ​ജ്​ ഉ​പാ​ധ്യാ​യ പ​റ​ഞ്ഞു. ര​ണ്ടു​പേ​ർ അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ പൊ​ലീ​സ്​ അ​ലം​ഭാ​വം കാ​ട്ടി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നു.

 

Tags:    
News Summary - muslim youth beaten and killed in assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.