ഭീകര നിയമം ചുമത്തുന്നു; മുസ്​ലിം യുവാക്കൾ യു.പി ഗ്രാമം വിടുന്നു

ന്യൂഡൽഹി: ഭീകര നിയമം ചുമത്തി പൊലീസ്​ അറസ്​റ്റ്​ ഭയന്ന്​ ഉത്തർപ്രദേശിലെ ഖൈർ ഗ്രാമത്തിൽനിന്ന്​ മുസ്​ലിം യുവാക്കൾ കൂ​ട്ടത്തോടെ നാടുവിടുന്നു. മുസ്​ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന നേപ്പാൾ അതിർ​ത്തിയോട്​ ചേർന്ന ഗ്രാമത്തിൽ 200ഒാളം യുവാക്കൾക്കെതിരെയാണ്​ ഉത്തർപ്രദേശ്​ പൊലീസ്​ യു.എ.പി.എ ചുമത്തിയത്​.

ഒക്​​േടാബർ 20ന്​ ദുർഗാ പൂജയുമായി ബന്ധപ്പെട്ട ഘോഷയാത്രയിൽ പ്രദേശത്ത്​ സംഘർഷമുണ്ടായിരുന്നു. ഘോഷയാത്ര ​ൈഖറിലെ ജുമാമസ്​ജിദ്​ പരിസരത്ത്​ എത്തിയപ്പോൾ സമീപ​െത്ത ആളുകൾക്കുനേരെ ചിലർ കുങ്കുമം എറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ തുടങ്ങിയ തർക്കം മുതിർന്നവർ ഇടപെട്ട്​ പരിഹരിച്ചിരുന്നു. എന്നാൽ, പള്ളിയിലേക്ക്​ കുങ്കുമം എറിഞ്ഞതോടെ അത്​ വർഗീയ സംഘർഷമായി മാറിയെന്ന്​ പ്രദേശത്തുള്ളവർ പറഞ്ഞു. ഘോഷയാത്ര നടക്കു​േമ്പാൾ പ്രദേശത്ത്​ ബോംബും ആയുധങ്ങളുമായി എത്തിയെന്ന പരാതിയിലാണ്​ പൊലീസ്​ നടപടി. 19 പേരെ അറസ്​റ്റ്​ചെയ്​​െതന്നും 52 പേരെ തിരിച്ചറിഞ്ഞെന്നും അഡീഷനല്‍ പൊലീസ് സൂപ്രണ്ട് രവീന്ദ്ര കുമാര്‍ സിങ് പറഞ്ഞു.

ഞങ്ങളുടെ വീടും കടകളും തകര്‍ത്തതിനോ കല്ലെറിഞ്ഞതിനോ കേസെടുക്കാൻ പൊലീസ്​ തയാറാകുന്നില്ലെന്ന്​ പ്രദേശവാസിയായ 63കാരി ജയ്​ദൂന പറഞ്ഞു. ത​​​െൻറ രണ്ടു മക്കളെ പിടിച്ചുകൊണ്ടുപോയി. സ്​ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ പൊലീസ്​ വാതിലുകൾ ചവിട്ടിപ്പൊളിച്ചാണ്​ അകത്ത്​ കടക്കുന്നത്​. യുവാക്കളിൽ ഭൂരിഭാഗവും നാടുവിട്ടു​. മിക്ക വീടുകളും അടഞ്ഞുകിടക്കുകയാണ്​ -അവർ പറഞ്ഞു. പ്രദേശത്തെ പള്ളി ഇമാം ഹാഫിസ്​ അബ്​ദുൽ, ഗ്രാമത്തലവനായിരുന്ന മുഹമ്മദ്​ റഷീദ്​ തുടങ്ങിയവരെല്ലാം നാടുവിട്ടിട്ടുണ്ട്​.

Tags:    
News Summary - Muslim youth are fleeing this UP village after police book 200 under terror law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.