വ്യക്തിനിയമ ബോര്‍ഡിനെതിരെ ഇടതു ബുദ്ധിജീവികള്‍

ന്യൂഡല്‍ഹി: ബഹുസ്വരവും വൈവിധ്യമാര്‍ന്നതുമായ സമ്പ്രദായങ്ങളുള്ള ഇന്ത്യന്‍ മുസ്ലിംകളുടെ മൊത്തം പിന്തുണ ഏതെങ്കിലും സംഘടനക്ക് പതിച്ചുനല്‍കിയിട്ടില്ളെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെ ഓര്‍മിപ്പിച്ച് 100 ഇടതുപക്ഷ ബുദ്ധിജീവികള്‍. മുത്തലാഖ് നിരോധിക്കണമെന്നത് മുസ്ലിം സ്ത്രീകളുടെ ആവശ്യമാണെന്ന് വ്യക്തമാക്കിയ ഇവര്‍, മുസ്ലിം ന്യൂനപക്ഷത്തെ ഭീതിയിലാഴ്ത്തി രാജ്യത്ത് ധ്രുവീകരണമുണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ  തന്ത്രമാണ് ഏക സിവില്‍കോഡ് എന്ന് സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞപോലെ പെട്ടെന്ന് സര്‍ക്കാറിനുണ്ടായ സ്ത്രീ സ്നേഹത്തിലും ലിംഗനീതിയിലും തങ്ങള്‍ക്ക് വിശ്വാസമില്ല. മുത്തലാഖിന് തങ്ങള്‍ എതിരാണ്. അതിനാല്‍, മുത്തലാഖിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യങ്മൂലത്തെ എതിര്‍ക്കുകയാണ്. അതേസമയം,  4500 സമുദായങ്ങളും 400 ഭാഷകളുമുള്ള ഈ രാജ്യത്ത് ഏക സിവില്‍കോഡ് പ്രായോഗികമാകില്ളെന്ന് പ്രസ്താവന തുടര്‍ന്നു. ശബ്നം ഹശ്മി, അലി ജാവേദ്, ആമിര്‍ റിസ്വി,  അസദ് അശ്റഫ്, പ്രഫ. ശംസുല്‍ ഇസ്ലാം, പ്രഫ. ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. 

Tags:    
News Summary - muslim personal law board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.