ന്യൂഡൽഹി: സംയുക്ത പാർലമെന്ററി സമിതി മേലൊപ്പ് ചാർത്തിയ വഖഫ് ഭേദഗതി ബില്ലിനെ എന്തു വിലകൊടുത്തും എതിർക്കുമെന്നും നിയമപരവും ഭരണഘടനപരവുമായി പോരാടുമെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. വഖഫിനായുള്ള പോരാട്ടം ഹിന്ദു-മുസ്ലിം സംഘർഷമല്ലെന്നും മറിച്ച്, മുസ്ലിംകളുടെ ഭരണഘടന അവകാശത്തിനായുള്ള പോരാട്ടമാണെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ചെയർമാൻ മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. നീതിബോധമുള്ള മനുഷ്യർ മുഴുവനും മുസ്ലിംകളുടെ ഈ അവകാശ പോരാട്ടത്തിൽ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതം വിശ്വസിക്കാനും അനുഷ്ഠിക്കാനും മതസ്ഥാപനങ്ങൾ നടത്താനുമുള്ള ഭരണഘടനപരമായ അവകാശത്തിനെതിരാണ് വഖഫ് ബിൽ എന്ന് റഹ്മാനി തുടർന്നു. വിവാദ ബിൽ പിൻവലിച്ചില്ലെങ്കിൽ ദേശവ്യാപകമായ കാമ്പയിൻ തുടങ്ങുമെന്ന് ബോർഡ് വക്താവ് എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.