ഏക സിവിൽകോഡ്: ചോദ്യാവലി ബഹിഷ്കരിക്കണമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ഏക സിവിൽകോഡ് രാജ്യത്തിന് ഗുണകരമല്ല. ഇന്ത്യയിൽ നിരവധി സംസ്കാരങ്ങളുണ്ട് അവ ബഹുമാനിക്കേണ്ടതാണെന്നും ബോർഡ് വ്യക്തമാക്കി.

ഒാരോരുത്തരുടെയും മതത്തിനനുസരിച്ച് അവരെ ജീവിക്കാൻ അനുവദിക്കണം. അമേരിക്കയിലുള്ളവരെല്ലാം അവരുടെ വ്യക്തി നിയമങ്ങൾക്കനുസരിച്ചും സ്വത്വമനുസരിച്ചുമാണ് ജീവിക്കുന്നത്. ഇക്കാര്യത്തിൽ നമ്മുടെ രാജ്യം എന്തുകൊണ്ടാണ് അമേരിക്കയെ പിന്തുടരാത്തതെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി വലി റഹ്മാനി പറഞ്ഞു.

മുസ്ലിംകളും സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം വിലകുറച്ചാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമന കമ്മീഷൻ നിയമവിരുദ്ധമായാണ് കാര്യങ്ങൾ ചെയ്യുന്നത്. അതിനാൽ തന്നെ ചോദ്യാവലി ബഹിഷ്കരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകസിവില്‍ കോഡിന്‍െറ കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയ നിയമ കമീഷന്‍ 16 ചോദ്യങ്ങളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുഛേദം പറയുന്നുവെന്നിരിക്കേ, ഈ വിഷയത്തില്‍ തുടര്‍ നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ? വിവിധ സമുദായങ്ങള്‍ക്ക് വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടെന്നിരിക്കേ, വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, ജീവനാംശം, പിന്തുടര്‍ന്ന തുടങ്ങിയ വിഷയങ്ങള്‍ ഏകസിവില്‍ കോഡിന്‍െറ പരിധിയില്‍ വരേണ്ടതുണ്ടോ? നിലവിലെ വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ വിധത്തില്‍ ചിട്ടപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ? വ്യക്തിനിയമങ്ങള്‍ സംയോജിപ്പിക്കുന്നതു വഴി ലിംഗസമത്വം ഉറപ്പു വരുത്താമെന്ന് കരുതുന്നുണ്ടോ? ഏക സിവില്‍ കോഡ് ഐശ്ചികമാകേണ്ടതുണ്ടോ?ബഹുഭാര്യാത്വവും സമാനമായ രീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ?മുത്ത്വലാഖ് പൂര്‍ണമായി നിരോധിക്കുകയോ, നിലനിര്‍ത്തുകയോ, ഭേദഗതിയോടെ നിലനിര്‍ത്തുകയോ വേണ്ടതുണ്ടോ?ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്തില്‍ കൂടുതല്‍ അവകാശം ഉറപ്പു വരുത്തുന്നതിന് നടപടി എടുക്കേണ്ടതുണ്ടോ? വിവാഹമോചനം ഉറപ്പിക്കാന്‍ രണ്ടുവര്‍ഷ സമയം നല്‍കുന്നത് ക്രിസ്ത്യന്‍ വനിതകള്‍ക്ക് തുല്യതക്കുള്ള അവകാശത്തിന്‍െറ ലംഘനമായി കാണുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ്​ നിയമ കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്​.

ഇക്കാര്യങ്ങളില്‍ 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിയമകമീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മതസംഘടനകള്‍, സാമൂഹിക സംഘങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊതുസമൂഹ സംരംഭകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, എന്നിവര്‍ക്ക് അഭിപ്രായം അറിയിക്കാം. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഭാവി കൂടിക്കാഴ്ചകള്‍ നടക്കും.
 

ഏക സിവില്‍കോഡ് നിയമ കമീഷന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍
ന്യൂഡല്‍ഹി: ഏക സിവില്‍കോഡിന്‍െറ കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയ നിയമ കമീഷന്‍ 16 ചോദ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
•ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുച്ഛേദം പറയുന്നുവെന്നിരിക്കെ ഈ വിഷയത്തില്‍ തുടര്‍നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ?
•വിവിധ സമുദായങ്ങള്‍ക്ക് വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടെന്നിരിക്കെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, ജീവനാംശം, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഏക സിവില്‍കോഡിന്‍െറ പരിധിയില്‍ വരേണ്ടതുണ്ടോ?
•നിലവിലെ വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ജനത്തിന് പ്രയോജനപ്രദമായ വിധത്തില്‍ ചിട്ടപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ?
•വ്യക്തിനിയമങ്ങള്‍ സംയോജിപ്പിക്കുന്നതുവഴി ലിംഗസമത്വം ഉറപ്പുവരുത്താമെന്ന് കരുതുന്നുണ്ടോ?
•ഏക സിവില്‍കോഡ് ഐച്ഛികമാക്കേണ്ടതുണ്ടോ?
•ബഹുഭാര്യത്വവും സമാനമായരീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ?
•മുത്തലാഖ് പൂര്‍ണമായി നിരോധിക്കുകയോ നിലനിര്‍ത്തുകയോ ഭേദഗതിയോടെ നിലനിര്‍ത്തുകയോ വേണ്ടതുണ്ടോ?
•ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്തില്‍ കൂടുതല്‍ അവകാശം ഉറപ്പുവരുത്തുന്നതിന് നടപടി എടുക്കേണ്ടതുണ്ടോ?
•വിവാഹമോചനം ഉറപ്പിക്കാന്‍ രണ്ടുവര്‍ഷ സമയം നല്‍കുന്നത് ക്രിസ്ത്യന്‍ വനിതകള്‍ക്ക് തുല്യതക്കുള്ള അവകാശത്തിന്‍െറ ലംഘനമായി കാണുന്നുണ്ടോ?
•എല്ലാ വ്യക്തിനിയമങ്ങള്‍ക്കും ഏകീകൃത വിവാഹ സമ്മതപ്രായം വേണമെന്ന് കരുതുന്നുണ്ടോ?
•എല്ലാ സമുദായങ്ങള്‍ക്കും വിവാഹമോചനത്തിന് പൊതുവായ കാരണം ഉണ്ടായിരിക്കണമെന്ന് കരുതുന്നുണ്ടോ?
•വിവാഹ മോചനം നേടുന്ന സ്ത്രീക്ക് ജീവനാംശം നിഷേധിക്കപ്പെടുന്ന പ്രശ്നം പരിഹരിക്കാന്‍ ഏക സിവില്‍കോഡ് സഹായിക്കുമോ?
•വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനെ നടപ്പാക്കാം?
•ഭിന്ന ജാതി-സമുദായങ്ങളില്‍പെടുന്ന ദമ്പതികളുടെ  സംരക്ഷണത്തിന് എന്തെല്ലാം നടപടി എടുക്കണം?
•മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തിയുടെ അവകാശം ഹനിക്കുന്നതാണ് ഏക സിവില്‍ കോഡ് എന്ന് കരുതുന്നുണ്ടോ?
•വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുന്നതിലേക്ക് സമൂഹത്തെ ബോധവത്കരിക്കാന്‍ എന്തൊക്കെ നടപടികള്‍ ആവശ്യമുണ്ട്?
ഇക്കാര്യങ്ങളില്‍ 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിയമകമീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മതസംഘടനകള്‍, സാമൂഹിക സംഘങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊതുസമൂഹ സംരംഭകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് അഭിപ്രായം അറിയിക്കാം. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഭാവി കൂടിക്കാഴ്ചകള്‍ നടക്കും.

 

Tags:    
News Summary - Muslim Personal Law Board Attacks Modi Govt Over Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.