മുസ്​ലിം ലീഗ് - യൂത്ത് ലീഗ് യു.പി സംസ്ഥാന നേതൃയോഗം മീററ്റിൽ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഇഖ്ബാൽ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. ഖുർറം അനീസ് ഉമർ, ഡോ. മതീൻ ഖാൻ, അഡ്വ. മുഹമ്മദ് ഉവൈസ്, അഡ്വ. വി.കെ. ഫൈസൽ ബാബു, ആസിഫ് അൻസാരി, അതീബ് ഖാൻ, ഷിബു മീരാൻ സമീപം

യു.പി. തെരഞ്ഞെടുപ്പ് മുന്നൊരുക്കം: മീററ്റിൽ മുസ്​ലിം ലീഗ് - യൂത്ത് ലീഗ് നേതൃസംഗമം

മീററ്റ്: അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി. തിരഞ്ഞെടുപ്പിൻ്റെ ഒരുക്കം സജീവമാക്കി മുസ്​ലിം ലീഗ്. മീറ്ററ്റിൽ നടന്ന മുസ്​ലിം ലീഗ് - യൂത്ത് ലീഗ് സംസ്ഥാന നേതൃസംഗമത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൻ്റെ പ്രവർത്തനങ്ങളാരംഭിക്കാൻ നിർദേശം നൽകി. യൂത്ത് ലീഗ് പ്രവർത്തകർ ഇതിനായി വാർഡ് തലത്തിൽ കൗണ്ടറുകൾ തുറക്കും.

മുസ്​ലിം ലീഗ് മത്സരിക്കാനുദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ വാർഡ് കമ്മിറ്റികളുടെ രൂപീകരിക്കുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി. ലഖ്നൗ, കാൺപൂർ, മീററ്റ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ സജീവമായി മത്സര രംഗത്തിറങ്ങാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. മത്സരിക്കുന്ന മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെയും അന്തിമ പട്ടിക പാർട്ടി ദേശീയ കമ്മിറ്റി പ്രഖ്യാപിക്കും. അല്ലാത്തയിടങ്ങളിൽ ബി.ജെ.പിക്കെതിരെ ശക്തമായി പ്രചരണ രംഗത്തിറങ്ങും.

മുസ്​ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഇഖ്ബാൽ അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന മുസ്​ലിം ലീഗ് പ്രസിഡൻറ് ഡോ. മതീൻ ഖാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഉവൈസ് സ്വാഗതമാശംസിച്ചു.

മുസ്​ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനിസ് ഉമർ,യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, മുസ്​ലിം ലീഗ് സംസ്ഥാന മുസ്​ലിം ലീഗ് ട്രഷറർ ഹാജി രാഹത് അഫ്റോസ് (ഫിറോസാബാദ്) തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - muslim league youth league meeting at meerut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.