ഹിജാബ്: മുസ്ലിം ലീഗ് എം.പിമാർ ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ന്യൂഡൽഹി: കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ കുട്ടികൾക്ക് കോളേജ് അധികൃതർ പ്രവേശനം നിഷേധിച്ച സംഭവം പാർലമെന്റ് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് എംപി മാരായ ഇ. ടി. മുഹമ്മദ് ബഷീർ, ഡോ. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

കർണാടകയിൽ കഴിഞ്ഞ ദിവസം ഹിജാബുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് നോട്ടീസിൽ പറയുന്നു. ഹിജാബ് ധരിക്കുന്നതിന് കുന്താപൂർ പിയു കോളേജ് അധികൃതർ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോൾ ഇത് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു .

വിശ്വാസപ്രകാരമുള്ള വസ്ത്രം ധരിക്കുന്നത് ഭരണഘടനാപരമായ അവകാശമാണ് . മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി നിൽക്കേണ്ട സർക്കാർ കോളേജിൽ ഇത്തരമൊരു പ്രശ്‌നം ഉണ്ടാകാൻ പാടില്ലായിരുന്നു .

കർണാടക സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നോട്ടിസിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Muslim League MPs issued notice of urgent resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.