സ്വന്തം മതാചാര പ്രകാരം മുസ്ലീം യുവാവിനും യുവതിക്കും ക്ഷേത്രത്തിൽ വിവാഹം

ഷിംല: മതസൗഹാർദത്തിന്റെ സന്ദേശം നൽകുന്നതിനായി ഷിംലയിൽ മുസ്ലീം യുവാവും യുവതിയും ക്ഷേത്രത്തിൽ വിവാഹിതരായി. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂർ സത്യനാരായണ ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് മുസ്ലീം ആചാര പ്രകാരം വിവാഹം നടന്നത്.

വിവാഹ ചടങ്ങിന് സാക്ഷിയാകുന്നതിന് ഇരുമതത്തിൽ നിന്നും ആളുകൾ ക്ഷേത്രത്തിലെത്തിയിരുന്നു. മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്ര പരിസരത്ത് വിവാഹം നടത്തിയതെന്ന് ദമ്പതികൾ പറഞ്ഞു.

ക്ഷേത്ര സമുച്ചയത്തിൽ വച്ചാണ് മകളുടെ വിവാഹം നടന്നതെന്നും ഇതിലൂടെ സാഹോദര്യത്തിന്റെ സന്ദേശമാണ് നൽകാൻ ശ്രമിച്ചതെന്നും പെൺകുട്ടിയുടെ പിതാവ് മഹേന്ദ്ര സിങ് മാലിക് പറഞ്ഞു.

Tags:    
News Summary - Muslim Couple Married At Temple Run By Hindu Group In Himachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.