ബംഗളൂരു: ഡോ. നരേന്ദ്ര ദാഭോൽകർ കൊലക്കേസിലെ മുഖ്യപ്രതികളെ പിടികൂടാൻ സഹായമായത് ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അമോൽ കാലെയിൽ നിന്നു കണ്ടെടുത്ത ഡയറി. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. നരേന്ദ്ര ദാഭോൽകറുടെ കൊലയാളിയായ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ അനുഭാവിയായ സചിൻ പ്രകാശ്റാവ്, ജൽനയിലെ മുൻ ശിവസേന കോർപറേറ്ററായ ശ്രീകാന്ത് പങ്കാർക്കർ എന്നിവരെയാണ് മഹാരാഷ്ട്ര എസ്.ഐ.ടി പിടികൂടി സി.ബി.ഐക്ക് കൈമാറിയത്.
കൽബുർഗി വധക്കേസിലും കർണാടക സി.ഐ.ഡിക്ക് നിർണായക വിവരങ്ങൾ നൽകിയത് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയാണ്. ദാഭോൽകർ വധക്കേസിലെ മുഖ്യപ്രതികളെ പിടികൂടിയതോടെ എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതക കേസുകളുടെയും ചുരുളഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.