തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; എസ്.ഐ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ പ്രതിയായ എസ്.ഐയെ അറസ്റ്റ് ചെയ്തു. എസ്.ഐ രഘു ഗണേശിനെയാണ് തമിഴ്നാട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എസ്.ഐക്കെതിരെ കൊലക്കുറ്റം ചുമത്തി. 

മർദനത്തിന് നേതൃത്വം നൽകിയ മൂന്ന് പൊലീസുകാരിൽ ഒരാളാണ് രഘു ഗണേശ്. ഇയാൾക്ക് പുറമേ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്.

ജയരാജിന്‍റെയും ബെന്നിക്സിന്‍റെയും മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറും ഭേദഗതി ചെയ്തിട്ടുണ്ട്. ഐ‌.പി.‌സിയുടെ സെക്ഷൻ 302 എഫ്‌.ഐ‌.ആറുകളിൽ‌ കൂട്ടിചേർ‌ത്തു. 

കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചിരുന്നു. സി.ബി.ഐ ഏറ്റെടുക്കുന്നത് വരെ കേസ് ക്രൈം ബ്രാഞ്ച് സി.ഐ‍.ഡി വിഭാഗം അന്വേഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു. 

ലോക്ഡൗണിൽ അനുവദനീയമായതിലും കൂടുതൽ സമയം കട തുറന്നെന്ന് ആരോപിച്ചാണ് പൊലീസ് ജയരാജ്, മകൻ ബെനിക്സ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് ഇരുവരും മരിച്ചത്. 

സി.ബി.സി.ഐ.ഡി ഐജിയുടേയും എസ്.പിയുടേയും നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ആരോപണ വിധേയരായ 13 പൊലീസുകാരെ ചോദ്യംചെയ്തിട്ടുണ്ട്.

Tags:    
News Summary - Murder Charge Added In Tamil Nadu Custody Deaths Case, Cop Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.