Posted On
date_range Updated On
date_range അമേത്തിയിലെ ബി.ജെ.പി പ്രവർത്തകെൻറ കൊല; മൂന്നുപേർ പിടിയിൽ
ലഖ്നോ: സ്മൃതി ഇറാനി എം.പിയുടെ അടുത്ത അനുയായി കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധമുള്ള തായി സംശയിക്കുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു. സംശയിക്കുന്ന രണ്ടുപേർ ഇപ്പോഴും ഒ ളിവിലാണെന്നും ഇവർക്കുവേണ്ടി തിരച്ചിൽ തുടരുന്നതായും ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി സിങ് അറിയിച്ചു. ഇതുവരെയായി ഏഴുപേർ കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബരൗലിയയിലെ മുൻ ഗ്രാമമുഖ്യൻ 50കാരനായ സുരേന്ദ്ര സിങ്ങിനാണ് അമേത്തിയിൽനിന്ന് 25 കി.മീറ്റർ അകലെ ശനിയാഴ്ച വെടിയേറ്റത്. ഉടൻ ലഖ്നോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.