മുംബൈ: ലോകത്തെ രണ്ടാമത് വലിയ കെട്ടിട സമുച്ചയമായ മുംബൈയിലെ ആർട്ട് ഡീകോ ബിൽഡിങ് യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി. ബ്രിട്ടീഷ് ഭരണകാലത്ത് മുംബൈയിൽ പണിതീർത്ത അഞ്ചുനില കെട്ടിടസമുച്ചയാണ് ആർട്ട് ഡീകോ. മാർബിൾ തറയും വളഞ്ഞ ഗോവണിയുമെല്ലാം ഡീകോയുടെ പ്രത്യേകതകളാണ്.
വിക്ടോറിയൻ ഗോഥിക് ആർക്കിടെക്ച്ചറിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിട സമുച്ചയങ്ങൾ പ്രസിദ്ധമായ മറൈൻ ഡ്രൈവിനരികിലായാണ് സ്ഥിതിചെയ്യുന്നത്.
നിരവധി അപ്പാർട്ട്മെൻറുകളും ഒാഫീസുകളും ആശുപത്രിയും സിനിമായേറ്ററുമെല്ലാം ഡീകോ കെട്ടിടസമുച്ചയത്തിൽ പ്രവർത്തിച്ചുവരുന്നു.
വിക്ടോറിയൻ ൈശലിയിൽ പണിതീർത്ത ബോംബൈ ഹൈകോടതി കെട്ടിടവും ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.