മുംബൈ കലാപം: കാണാതായ 108 പേരെക്കുറിച്ച് പരിശോധിക്കാൻ സമിതി

ന്യൂഡൽഹി: മുംബൈയിൽ 1992-93ൽ നടന്ന കലാപത്തിനിടെ കാണാതായ 108 പേരെക്കുറിച്ചുള്ള രേഖകൾ പരിശോധിക്കാനായി സുപ്രീംകോടതി സമിതിയുണ്ടാക്കി. കാണാതായവരുടെ കുടുംബങ്ങളെയും നിയമപരമായ അവകാശികളെയും കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും മഹാരാഷ്ട്ര സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

കാണാതായവരുടെ അവകാശികൾക്ക് 1999 മുതൽ ഒമ്പത് ശതമാനം വാർഷിക പലിശ നിരക്കിൽ രണ്ടു ലക്ഷം രൂപ മഹാരാഷ്ട്ര സർക്കാർ നൽകണമെന്നും ജസ്റ്റിസ് എസ്.കെ. കൗൾ ഉത്തരവിട്ടു.

1992 ഡിസംബറിലും 1993 ജനുവരിയിലും മുംബൈ സാക്ഷ്യം വഹിച്ച അക്രമങ്ങൾ അതാത് പ്രദേശങ്ങളിലെ നിവാസികളുടെ മാന്യവും അർത്ഥപൂർണ്ണവുമായ ജീവിതം നയിക്കാനുള്ള അവകാശത്തെ ബാധിച്ചു. പൗരന്മാർ വർഗീയ സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ ജീവിക്കാൻ നിർബന്ധിതരാകുകയാണെങ്കിൽ അത് അവരുടെ ജീവിക്കാനുള്ള അവകാശത്തെയാണ് ബാധിക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പൊലീസ് സേനയിലെ പരിഷ്‌കരണ വിഷയത്തിൽ നൽകുന്ന എല്ലാ ശിപാർശകളും സംസ്ഥാനം അംഗീകരിച്ച് വേഗത്തിൽ നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Tags:    
News Summary - Mumbai riots: SC forms panel to look into records of 108 missing people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.