Posted On
date_range Updated On
date_range കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടെ വാഹനം പൊലീസ് കെട്ടിവലിച്ചു
മുംബൈ: നിർത്തിയിട്ട കാറിലിരുന്ന് പിഞ്ചുകുഞ്ഞിന് അമ്മ പാൽ നൽകുന്നിതിനിടെ പൊലീസ് വാഹനം വലിച്ചുനീക്കി. മുംബൈ സിറ്റിയിലാണ് സംഭവം. പ്രതിഷേധം ഉണ്ടായതിനെതുടർന്ന് രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പൊലീസുകാരുടെ നിർദേശപ്രകാരം കാർ ബലംപ്രയോഗിച്ച് നീക്കാൻ തുടങ്ങിയപ്പോൾ യുവതി ബഹളം വെക്കുകയും താൻ കുഞ്ഞിന് പാൽ നൽകുകയാണെന്ന് പറയുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതിെൻറ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.