മുംബൈ: പൊലീസ് ഓഫീസർ ചമഞ്ഞ് ഭാര്യയുടെ സുഹൃത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഭീവണ്ടി സ്വദേശിയായ ശിൽവാന്താണ് അറസ്റ്റിലായത്. ഭാര്യയും സുഹൃത്തും തമ്മിലുള്ള സൗഹൃദം താൻ ദുരുപയോഗ പെടുത്തുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.
മുംബൈയിലെ മസാജ് പാർലറിലാണ് ശിൽവാന്തിെൻറ ഭാര്യ ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവിടെയെത്തിയ പരാതിക്കാരനുമായി അവർ സൗഹൃദത്തിലാവുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ ഏഴിന് ഭാര്യയുടെ സുഹൃത്തിെൻറ ഫോണിലേക്ക് ശിൽവാന്ത് വിളിച്ചു.
മുംബൈ വാഷിയിലെ ക്രൈം ബ്രാഞ്ച് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോൺ വിളി. നിങ്ങൾക്ക് മുംബൈയിൽ മസാജ് പാർലറിൽ ജോലി ചെയ്യുന്ന യുവതിയുമായി അടുപ്പമുണ്ടെന്ന് വ്യക്തമായെന്നും ഇത് പുറത്തറിയാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ തരണമെന്നുമായിരുന്നു ആവശ്യം. ഫോൺ വിളിയിൽ ഭയന്ന യുവാവ് നാല് ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപ നൽകി. എന്നാൽ, ദിവസങ്ങൾക്കകം വീണ്ടും പണമാവശ്യപ്പെട്ട് ശിൽവാന്ത് വിളിച്ചതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ശിൽവാന്ത് പിടയിലായി. ഇയാളും ഭാര്യം പിരിഞ്ഞ് താമസിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.