മുംബൈ: പ്രവാസികൾക്ക് ഏറ്റവും ജീവിതച്ചെലവേറിയ ഇന്ത്യൻ നഗരം മുംബൈ എന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ മെൽബൺ, ഫ്രാങ്ക്ഫർട് എന്നീ നഗരങ്ങളെക്കാൾ പ്രവാസികൾക്ക് മുംബൈയിൽ ചെലവു വരുന്നതായും സർവേ പറയുന്നു. ജീവിതച്ചെലവിെൻറ കാര്യത്തിൽ ആഗോളതലത്തിൽ 55ാം സ്ഥാനത്താണ് മുംബൈ.
ആഗോള കൺസൾട്ടിങ് സ്ഥാപനമായ ‘മെർസർ’ ആണ് സർവേ നടത്തിയത്. ഡൽഹിയുടെ സ്ഥാനം 103ഉം ചെന്നൈയുടേത് 144ഉം ആണ്. ബംഗളൂരു (170), കൊൽക്കത്ത (182) തുടങ്ങിയ നഗരങ്ങളിൽ ചെലവു കുറവാണ്.
ഭക്ഷണ സാധനങ്ങൾ, മദ്യം, ഗാർഹിക ഉപഭോഗവസ്തുക്കൾ തുടങ്ങിയവയുടെ വിലക്കയറ്റവും മുംബൈയിലെ ചെലവു കൂടാൻ കാരണമായി. ടാക്സി ഉൾപ്പെടെയുള്ള ഗതാഗത നിരക്ക്, റോഡ് നികുതി, കായിക വിനോദങ്ങൾക്കുള്ള ചെലവ് തുടങ്ങിയവയും സർവേയിൽ പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.